മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്ക്കുന്ന ഭരണ പ്രതിസന്ധിയില്‍ വ്യാഴാഴ്ച നിര്‍ണ്ണായകമാകും. വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച മുംബൈയില്‍ തിരികെ എത്തും. വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നും ഏക്നാഥ് ഷിന്‍ഡേ അറിയിച്ചു. ഗുവാഹത്തിയില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായയിരുന്നു ഷിന്ഡേയ
അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസ് അടങ്ങുന്ന ബിജെപി നേതൃത്വം ചൊവ്വാഴ്ച രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ദല്‍ഹിയില്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ഫഡ്നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
ഇത് കൂടാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവശ്യപ്പെട്ട് എട്ട് സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉദ്ധവ് താക്കറെ ഇന്ന് മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനായി എംഎല്‍എമാരോടെല്ലാം മുംബൈയിലേക്കെത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശമുണ്ട്.
ഷിന്‍ഡേയ്ക്കൊപ്പം 50 എംഎല്‍എമാര്‍ ഉണ്ടെന്നാണ് പറയുന്നത്യ ഇതില്‍ 39 പേര് ശിവസേന എംഎല്‍എമാരാണ്. ബാക്കി 11 പേര് സ്വതന്ത്രരും പിജെപി പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരുമാണ്. വെറും 16 പേര് മാത്രമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: