ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതകളില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സെറ്റ്വെക്കിന് ജയം. ക്രൊയേഷ്യന്‍ താരം ജനാ ഫെറ്റിനെ പരാജയപ്പെടുത്തി ഇഗ രണ്ടാം റൗണ്ടില്‍ കടന്നു. ഈ ജയത്തോടെ ഇഗയുടെ തുടര്‍ച്ചയായ 36-ാം ജയമാണ്. സ്കോര്‍: 6-0, 6-3.
നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ഇഗയുടെ ജയം. ക്രെയേഷ്യന്‍ താരത്തിന് ഇഗക്ക് മേല്‍ ഒരു രീതിയിലും ആധിപത്യം സ്ഥാപിക്കാുവാന് കഴിഞ്ഞില്ല.
ലോക രണ്ടാം നമ്പര്‍ താരം പൗളാ ബഡോസയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കന്‍ ലൂസിയ ചിരിക്കോയെ പരാജയപ്പെടുത്തിയാണ് പൗളാ രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 6-2, 6-1.
ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പ് അമേരിക്കന്‍ ടെന്നീസ് താരം കൊക്കൊ ഗാഫ് രണ്ടാം റൗണ്ടില്‍ കടന്നു. റൊമേനിയന്‍ താരം എലീന ഗബ്രിയേല റുസ്സെയെ പരാജയപ്പെടുത്തിയാണ് ഗാഫ് രണ്ടാം റൗണ്ടില്‍ കടന്നത്. ആദ്യ സെറ്റില്‍ ഗാഫിന് മേല്‍ എലീന ആദ്യ സെറ്റ് നേടിയെങ്കിലും, രണ്ടും മൂന്നും സെറ്റുകള്‍ താരം തിരിച്ചുപിടിക്കുകയായിരുന്നു. സ്കോര്‍: 2-6, 6-3, 7-5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: