അബുദാബി: ജര്‍മ്മനിയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച അബുദാബിയില്‍ എത്തി. ഒരു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
മുന്‍ പ്രസിഡന്റ് ഷേഖ് ഖലീഫയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഈ വര്‍ഷം മെയ് 13നാണ് ഷേഖ് ഖലിഫ വിടവാങ്ങിയത്. 2004 മുതല്‍ അദ്ദേഹം യുഎഇ പ്രസിഡന്റായിരുന്നു.
നേരത്തെ അബുദാബിയില്‍ വിമാനമിറങ്ങിയ മോദിയെ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. പുതിയ കിരീടവകാശിയായി അവരോധിക്കപ്പെട്ടതിന് അദ്ദേഹത്തെ പ്രധാനമന്ത്രി അഭിനന്ദിക്കും. ചൊവ്വാഴ്ച തന്നെ രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
ഇരുരാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ച ശേഷം മോദി നടത്തുന്ന ആദ്യസന്ദര്‍ശനമാണിത്. ചരിത്രപരമായ ഈ കരാറില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്യോന്യമുള്ള വ്യാപാരം 11500 കോടി ഡോളര്‍ ആക്കി ഉയര്്തതുകയാണ് ലക്ഷ്യം. ഇന്ത്യയുടെ സുപ്രധാന വ്യാപാരപങ്കാളികളില്‍ ഒന്നാണ് യുഎഇ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: