കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ടി. ശിവദാസമേനോന് (90) അന്തരിച്ചു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ഹൃദയാഘാതം മൂലമാണ് അന്ത്യം. മലമ്പുഴ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ (1987, 1991, 1996) എംഎല്എയയായി. മൂന്നാമത്തെ ഇ. കെ നായനാര്‍ മന്ത്രിസഭയിലെ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാര്‍ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു. ദീര്‍ഘകാലം സിപിഎം സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
ടി. ശിവദാസ മേനോന് 1932 ജൂണ്‍ 14 നാണ് ജനിച്ചത്. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ കര്‍ശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. നേരത്തെ മണ്ണാര്‍ക്കാട്ടിലെ കെ ടി എം ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിന്റെ ഹെഡ് മാസ്റ്ററായി. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു. ആദ്യം കേരള െ്രെപവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാര്‍ റീജിയണല്‍ പ്രസിഡന്റായും പിന്നീട് കേരള െ്രെപവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വിഎസ്-പിണറായി വിഭാഗീതയ കാലത്ത് പിണറായിക്കു വേണ്ടി ശക്തമായി രംഗത്തു വന്ന നേതാവായിരുന്നു ശിവദാസമേനോന്.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്, സി കെ കരുണാകരന്. സഹോദരന്: പരേതനായ കുമാരമേനോന്‍.ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: