Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്‍; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിന്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി

കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും വേഗം കരാറുകാരന്‍ കളി ഉപകരണങ്ങള്‍ പാര്‍ക്കില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞിട്ടും അനുമതിയില്ലാതെയാണ് കരാറുകാരന്‍ പാര്‍ക്കില്‍ തുടരുന്നതെന്നും പറയുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 28, 2022, 12:14 pm IST
in Kollam
കഴിഞ്ഞദിവസം പാര്‍ക്കിന്റെ പ്രവേശന ഗേറ്റില്‍ സ്ഥാപിച്ച അറിയിപ്പ്

കഴിഞ്ഞദിവസം പാര്‍ക്കിന്റെ പ്രവേശന ഗേറ്റില്‍ സ്ഥാപിച്ച അറിയിപ്പ്

കൊല്ലം: ഡിടിപിസിയുടെ അധീനതയിലുള്ള ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കില്‍ കളി ഉപകരണങ്ങള്‍ സ്ഥാപിച്ച സംരംഭകനായ കരാറുകാരന് ഇരുട്ടടി. ഗോള്‍ഡന്‍ എന്റര്‍ടെയിന്‍മെന്റ് ഉടമ ഗിരീഷ്‌കുമാര്‍ ആണ് ഈ സംരംഭകന്‍.

ഒന്നര പതിറ്റാണ്ടുകാലം ഗള്‍ഫിലും സിംഗപ്പൂരിലുമെല്ലാം തൊഴിലെടുത്ത് സ്വരൂപിച്ച സമ്പാദ്യവും വീട് ഈടായി നല്കി ബാങ്കില്‍ നിന്നെടുത്ത വായ്‌പയുമടക്കം 1.5 കോടി രൂപയാണ് പാര്‍ക്കിന്റെ മികവിനായി ഇദ്ദേഹം നിക്ഷേപിച്ചത്.  ഗള്‍ഫില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി നോക്കി പരിചയസമ്പന്നരായ കുണ്ടറ പെരുമ്പുഴ സ്വദേശി ഗിരീഷ്‌കുമാറാണ് കരാര്‍ ഏറ്റെടുത്തത്. അന്നത്തെ സെക്രട്ടറി പ്രസാദാണ് കരാര്‍ ഉണ്ടാക്കിയത്. പാര്‍ക്കിലെ റൈഡ് വരുമാനം 65:35 അനുപാതത്തില്‍ പങ്കിടുമ്പോള്‍ പ്രവേശന വരുമാനം മുഴുവന്‍ ഡിടിപിസിക്കാണ്. ഇതില്‍ പുതുക്കിയ രണ്ടാമത്തെ വര്‍ഷം തുടങ്ങുമ്പോഴാണ് കൊവിഡ് വരവ്.

കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും വേഗം കരാറുകാരന്‍ കളി ഉപകരണങ്ങള്‍ പാര്‍ക്കില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞിട്ടും അനുമതിയില്ലാതെയാണ് കരാറുകാരന്‍ പാര്‍ക്കില്‍ തുടരുന്നതെന്നും പറയുന്നു.

2013ല്‍ വച്ച കരാറിന്റെ കാലാവധി ഏപ്രില്‍ 30ന് കഴിഞ്ഞു. പാര്‍ക്ക് നടത്തിപ്പ് വീണ്ടും ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം കരാറുകാരനെ ഒഴിവാക്കിയ സത്യം മറച്ചുവച്ച് റൈഡുകള്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തിക്കില്ലെന്ന പോസ്റ്റര്‍ പാര്‍ക്കിന്റെ കവാടത്തില്‍ ഡിടിപിസി പതിച്ചിട്ടുണ്ട്.

അഴിമതി ആരോപണങ്ങളില്‍പ്പെട്ട സൂപ്പര്‍വൈസറും പുതിയ സെക്രട്ടറിയും ചേര്‍ന്ന് പാര്‍ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് നല്കാനുള്ള നീക്കത്തിലാണെന്ന് കരാറുകാരനായ ഗിരീഷ്‌കുമാര്‍ ആരോപിച്ചു. മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതായതിനാല്‍ 10 വര്‍ഷത്തേക്ക് കൂടി പാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ തന്നെ നല്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള കളി ഉപകരണങ്ങളുടെയും വൈദ്യുതി കണക്ഷന് ചെലവായതുമായ പണം നഷ്ടപരിഹാരമായി നല്‍കിയാല്‍ ഡിടിപിസിയുമായി മറ്റ് തര്‍ക്കമില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.

പാര്‍ക്കില്‍ 250 കെവി വൈദ്യുതിയുള്ളപ്പോഴാണ് ഇതിനു മുമ്പുണ്ടായിരുന്ന സെക്രട്ടറി അവിടെ ഓരോന്നിനും പ്രത്യേകം കണക്ഷനുകള്‍ എടുപ്പിച്ചത്. കൊവിഡ് കാലത്ത് ആരും പുറത്തിറങ്ങാതിരുന്ന സമയത്തും മാസം 35,000 രൂപയാണ് കെഎസ്ഇബി ഈടാക്കിയിരുന്നത്. അന്നുമുതലുള്ള വൈദ്യുതിബില്ല് 8 ലക്ഷത്തോളം രൂപ കെഎസ്ഇബിയില്‍ അടയ്‌ക്കാനുണ്ട്.

അധ്വാനവും ആരോഗ്യവും സമ്പാദ്യവുമെല്ലാം പാര്‍ക്കില്‍ നിക്ഷേപിച്ചിരിക്കുകയാണ് കരാറുകാരന്‍. എല്ലാം മതിയാക്കി മറ്റെന്തെങ്കിലും ചെയ്ത് ജീവിക്കണമെങ്കില്‍ മാന്യമായ നഷ്ടപരിഹാരം ഡിടിപിസി നല്കണമെന്നാണ് അഭ്യര്‍ഥന.

അടിച്ചേല്‍പ്പിച്ച പരിഷ്‌കാരങ്ങള്‍

പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പുതിയ റൈഡുകള്‍ സ്ഥാപിക്കല്‍, സ്വിമ്മിംഗ്പൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനുള്ള വൈദ്യുതീകരണവും എല്ലാം ഗോള്‍ഡണ്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചെയ്തത്. ഇതിനെല്ലാമായി 2.5 കോടി രൂപ ചെലവായി. കിടപ്പാടങ്ങള്‍ പണയപ്പെടുത്തിയും മക്കളുടെയും സ്വന്തക്കാരുടെയും സ്വര്‍ണാഭരണങ്ങളും സമ്പാദ്യങ്ങളും കൂടി ചേര്‍ത്താണ് തുക കണ്ടെത്തിയതെന്ന് ഗിരീഷ്‌കുമാര്‍ പറയുന്നു. മാറിമാറിവരുന്ന സര്‍ക്കാരും സെക്രട്ടറിയും പല പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. കൊവിഡ് കാലത്ത് 14 മാസം പാര്‍ക്ക് അടച്ചിട്ടു. 3 മാസം പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു. ഈ സമയങ്ങളില്‍ പാര്‍ക്കില്‍ തിരക്ക് കുറവായിരുന്നു. ഏറ്റവുമൊടുവില്‍ പാര്‍ക്ക് തുറന്നത് 2021 ഓഗസ്റ്റിലാണ്.

Tags: kollamDTPCChildren's park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

വട്ടിയൂർക്കാവ് സിപിഎം സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെതിരേ വിജിലൻസ് കേസുകൾ; ഒതുക്കി വെച്ചിരിക്കുന്നത് പിണറഞായി സർക്കാർ

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.