രാജേഷ് സോപാനം
1948 ജനുവരി 30 സായാഹ്നത്തില്‍ മഹാത്മാഗാന്ധി ലോകത്തോട് വിട പറയുമ്പോള്‍ പൂര്ണി പുഴയുടെ തീരത്ത് തൃപ്പൂണിത്തുറയിലെ കമല എന്ന കലാകാരിയുടെ നൃത്തം അരങ്ങേറുകയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ വിയോഗ വാര്‍ത്ത ശ്രവിച്ചതും നൃത്തവേദി പ്രാര്‍ഥനാ മന്ദിരമായി മാറി. മഹാത്മാവിന്റെ ഒരു ഫോട്ടോ തെങ്ങുംകുറ്റിയില്‍ സ്ഥാപിച്ചുകൊണ്ട് നൂറുകണക്കിന് ജനങ്ങള്‍ രഘുപതി രാഘവ രാജാറാം എന്ന പ്രാര്‍ത്ഥനാമന്ത്രം ഉരുവിടുമ്പോള്‍ തൃപ്പൂണിത്തറയും പൂര്ണിനദിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റ ഭാഗമാവുകയായിരുന്നു.
ഗാന്ധിജിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ നിമിഷം നൃത്തവേദിയില്‍ കറുപ്പ് തുണി വലിച്ചുകെട്ടി രാരിച്ചന്‍ മേനോന്റെ നേതൃത്വത്തില്‍ പൂണിത്തുറ ദുഖാചരണത്തില്‍ പങ്കാളിയായി. ഗാന്ധിജിയുടെ വിയോഗത്തില്‍ രാജ്യത്തുതന്നെ നടന്ന ആദ്യത്തെ ദുഃഖാചരണം ആയിരുന്നു അത്. രാരിച്ചന്‍ മേനോന്റെ മകനും ഗാന്ധിയനുമായ തൃപ്പൂണിത്തുറ മാധവമേനോന് സിനിമാ പ്രവര്‍ത്തനങ്ങളുമായി സഞ്ചരിക്കുന്ന സമയത്ത് മുംബൈയില്‍നിന്നു വാങ്ങിയ ഗാന്ധിപ്രതിമ പൂര്ണി പുഴയുടെ തീരത്ത് സ്ഥാപിച്ചപ്പോള്‍ അതു രാജ്യത്തെ ആദ്യ ഗാന്ധിസ്മാരകമായി മാറിയെന്ന് തൃപ്പൂണിത്തുറക്കാര്‍ അഭിമാ നത്തോടെ ചൂണ്ടിക്കാട്ടുന്നു. ആ സ്ഥലം പിന്നീട് ഗാന്ധി സ്ക്വയര്‍ ആയി ജനങ്ങള്‍ക്ക് പരിചിതമായി. തൃപ്പൂണിത്തുറയില്‍ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കു പിന്നീട് ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
വൈക്കം സത്യഗ്രഹത്തിന് ഗാന്ധിജി എത്തിയപ്പോള്‍ തൃപ്പൂണിത്തുറയിലെ വായനശാലയില്‍ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ആ വായനശാല പിന്നീട് മഹാത്മാ വായനശാല എന്ന പേരില്‍ അറിയപ്പെട്ടു. വൈറ്റില പഞ്ചായത്തിന്റ ഭാഗമായിരുന്ന പൂണിത്തുറ പില്ക്കാലം കൊച്ചിന് കോര്‍പ്പറേഷന്റെ കീഴില്‍ വരികയും കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ആര്‍ട്ടിസ്റ്റ് എം ആര് ഡി ദത്തനെക്കൊണ്ട് കോണ്ക്രീറ്റിലുള്ള ഒരു പ്രതിമ നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും അന്നത്തെ കോര്പ്പറേഷന് അധികാരികള്‍ പണം നല്കാത്തതിനാല് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: