തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സഭ നിര്‍ത്തിവച്ച് സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ ചര്‍ച്ച നടക്കുക. രണ്ടു മണിക്കൂറാകും ചര്‍ച്ച. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താന്‍ നീക്കം നടന്നുവെന്നും നോട്ടിസില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ ഉയര്‍ത്തും. സ്വപ്ന കോടതി മുന്‍പാകെ നല്കിയ മൊഴിയിലെ ഗുരുതര ആരോപണങ്ങള്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. അതേസമയം, ഇന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: