ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിയിലൂടെ വ്യോമസേനയില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഒരു ലക്ഷത്തിലേക്ക്. വെള്ളിയാഴ്ചയാണ് രജിസ്ട്രേഷന് ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 വരെ വ്യോമസേനയിലേക്ക് 94,281 അഗ്നിവീര്‍ വായു ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ഭരത് ഭൂഷണ് ബാബു ട്വീറ്റ് ചെയ്തു. രജിസ്ട്രേഷന് ജൂലൈ അഞ്ചിന് അവസാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഞായറാഴ്ച വരെ 56,960 അപേക്ഷകളാണ് ലഭിച്ചതെന്നും വ്യോമസേന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യമാകെ നടത്തിയ കുപ്രചാരണങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളും യുവാക്കള്‍ തള്ളിക്കളഞ്ഞതായി ഇതു വ്യക്തമാക്കുന്നു. രജിസ്ട്രേഷന് ആരംഭിച്ച് നാലു ദിവസത്തിനുള്ളിലാണ് ഈ സംഖ്യ. ജൂലൈ അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാന്‍ സമയമുള്ളതിനാല്‍ സാധാരണ റിക്രൂട്ട്മെന്റുകള്‍ക്കു ലഭിക്കുന്നതില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കാനാണ് സാധ്യതയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ജൂലൈയില്‍ തന്നെ റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ അഗ്നിപഥ് പദ്ധതി പ്രകാരമുള്ള ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്ന് കര, വ്യോമ, നാവിക സേനാ വിഭാഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: