തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും സംഘടന മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. അമ്മയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമ്മ ക്ലബ്ബ് അല്ലെന്നും ചാരിറ്റബിള്‍ സൊസൈറ്റിയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ആരോപണ വിധേയന് ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണ വിധേയന് നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടി. ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ക്ലബ് അല്ല. ഇടവേള ബാബു മാപ്പ് പറയണം- ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: