Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാന്ധിജി അന്തിയുറങ്ങിയ മുസാവരി ബംഗ്ലാവിന് അവഗണന; നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും ഭരണകൂടം തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം

1937 ജനുവരി 17 ന് വൈക്കം സത്യാഗ്രഹത്തിന് പോകും വഴി യാണ് മഹാത്മാഗാന്ധി അമ്പലപ്പുഴയിലെത്തിയത്. വൈക്കത്തുനിന്ന് ബോട്ടുമാര്‍ഗമെത്തിയ ഗാന്ധിജി ഇറങ്ങിയത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഇറക്കുടി കളിത്തട്ടിന് സമീപത്തെ ജെട്ടിയിലാണ്.

എ.എം. ജോജിമോന്‍ by എ.എം. ജോജിമോന്‍
Jun 27, 2022, 10:25 am IST
in Kerala

കരുമാടിയിലെ മുസാവരി ബംഗ്ലാവിനുണ്ട് അമൃതസ്മരണകള്‍. സ്വാതന്ത്ര്യസമരത്തിന്റെ തീക്കനല്‍പാതകളിലൂടെ നടന്ന നിസ്വനായ മഹാത്മാവ് ഒരു നാള്‍ അന്തിയുറങ്ങിയതിന്റെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍. അമൃതോത്സവ സ്മരണകളില്‍ നാട് ഉണരുമ്പോള്‍ മുസാവരി ബംഗ്ലാവിന്റെ സൗഭാഗ്യം അവഗണിക്കപ്പെടുകയാണ്. നാട് ഭരിച്ചവരുടെ മുന്നില്‍ പലകുറി ഓര്‍മ്മകള്‍ നിവേദനങ്ങളായി സമര്‍പ്പിക്കപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

1937 ജനുവരി 17 ന് വൈക്കം സത്യാഗ്രഹത്തിന് പോകും വഴി യാണ് മഹാത്മാഗാന്ധി അമ്പലപ്പുഴയിലെത്തിയത്. വൈക്കത്തുനിന്ന് ബോട്ടുമാര്‍ഗമെത്തിയ ഗാന്ധിജി ഇറങ്ങിയത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഇറക്കുടി കളിത്തട്ടിന് സമീപത്തെ ജെട്ടിയിലാണ്.

ഇറക്കുടി കളിത്തട്ടിന് തെക്കേവശത്തുള്ള ആല്‍മരച്ചുവടിനുമുണ്ട് സമരനായകനെ വരവേറ്റതിന്റെ കഥ പറയാന്‍. ആ ആല്‍ച്ചുവട്ടില്‍ വച്ചാണ് അദ്ദേഹം അന്ന് പ്രവര്‍ത്തകരെ കണ്ടത്. അമ്പലപ്പുഴയില്‍ വിശ്രമിക്കാന്‍ സൗകര്യം ഇല്ലാതിരുന്നതിനെത്തുടര്‍ന്നാണ് ഗാന്ധിജിയെ സ്വീകരിക്കാന്‍ മുസാവരി ബംഗ്ലാവിന് അവസരം കൈവന്നത്. ആ രാത്രി അദ്ദേഹം ഉറങ്ങിയത് മുസാവരി ബംഗ്ലാവിലാണ്. അമ്പലപ്പുഴയില്‍നിന്ന് ബോട്ടുമാര്‍ഗം അദ്ദേഹം കരുമാടിയിലേക്ക് പോയി. കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയോരത്തെ കരുമാടി പാലത്തിന് സമീപത്തെ ജെട്ടിയിലിറങ്ങി അദ്ദേഹം ബംഗ്ലാവിലെത്തി.

പുല്ലുവെട്ടിത്തെളിച്ച് പ്രവര്‍ത്തകര്‍ ബംഗ്ലാവിലേക്ക് വഴിയൊരുക്കി. ബംഗ്ലാവിന്റെ തെക്കുവടക്കായുള്ള ഹാളിലാണ് ഗാന്ധിജി വിശ്രമിച്ചത്. അടുത്ത ദിവസം രാവിലെ തകഴി വഴിയായിരുന്നു മടങ്ങിപ്പോയത്. മഹാത്മജിയുടെ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചവരില്‍ ഒട്ടുമിക്കവരും കാലയവനികക്കുള്ളില്‍ മറഞ്ഞു.

ഇത്ര ഏറെ ചരിത്ര സ്മരണകള്‍ നിലനില്‍ക്കുന്ന ഈ കെട്ടിടം ബ്രിട്ടീഷ് ഭരണം മാറി ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ഇവരുടെ അസിസ്റ്റന്റ് എന്‍ജിനീയറിങ് ഓഫീസാക്കി മാറ്റുകയുമായിരുന്നു. മുസാവരി ബംഗ്ലാവിനെ ദേശീയ സ്മാരകമാക്കി ഉയര്‍ത്തണമെന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പുരാവസ്തുവകുപ്പ് അധികൃതര്‍ ഇവിടം സന്ദര്‍ശിക്കുകയും ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു എങ്കിലും നടപടികള്‍ ഉണ്ടായില്ല. നിലവിലെ കെട്ടിടത്തിലോ പരിസരത്തു പോലുമോ ഗാന്ധിജിയുടെ ചിത്രങ്ങളോ എന്തിന് ഒരു പ്രതിമ പോലും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. മുസാവരി ബംഗ്ലാവ് എന്ന പേരു പോലും ഒഴിവാക്കിയാണ് സര്‍ക്കാരുകള്‍ ഗാന്ധിജിയെ അവഗണിച്ചത്.

Tags: ബംഗ്ലാവ്മഹാത്മാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിരോഷിമയില്‍ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

India

ജി 20 ഉച്ചകോടിക്കിടെ ആഗോള നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഹിരോഷിമയില്‍ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

India

ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ 4 വ്യക്തികള്‍ ഗുജറാത്തികള്‍; മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ചത് നിരവധി നേട്ടങ്ങള്‍

Kerala

തുഗ്ലക്ക് ലെയ്‌നിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി; വീട് മാറ്റം എംപി സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടത്തിനെ തുടര്‍ന്ന്

India

ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി; വസതിയിലേത് സന്തോഷകരമായ ഓര്‍മകളായിരുന്നെന്നും രാഹുല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.