Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വരുമെന്ന ആശങ്ക; കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിയെടുക്കാനാവാതെ സിപിഎം നേതൃത്വം

സിപിഎം പ്രാഥമികാ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കണക്കുകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിട്ടേക്കുമെന്ന ആശങ്കയാണ് നേതൃത്വത്തെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 10:07 am IST
in Kannur

കണ്ണൂര്‍: പാര്‍ട്ടിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം നേതൃത്വത്തിനു മുന്നില്‍ എത്തിച്ചതിന്റെ പേരില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാവാതെ സിപിഎം നേതൃത്വം. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി യോഗങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും മാറിനില്‍ക്കുമ്പോഴും കുഞ്ഞികൃഷ്ണനോട് വിശദീകരണം പോലും ചോദിക്കാന്‍ നേതൃത്വം ഭയപ്പെടുകയാണ്. മാത്രമല്ല കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഒരു ഭാഗത്ത് കൂടി സകല അടവുകളും പയറ്റുകയാണ് നേതൃത്വം.

സിപിഎം പ്രാഥമികാ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കണക്കുകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിട്ടേക്കുമെന്ന ആശങ്കയാണ് നേതൃത്വത്തെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ തുറന്നു കാട്ടപ്പെട്ട പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ഫണ്ടില്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന തരത്തിലുളള കണക്കുകള്‍ അവതരിപ്പിച്ച് ഏരിയാ കമ്മറ്റിയെ കൊണ്ട് കണക്ക് അംഗീകരിപ്പിച്ചെങ്കിലും കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച തട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലും ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പാര്‍ട്ടി അച്ചടക്കം കുഞ്ഞികൃഷ്ണന്‍ നിരന്തരം ലംഘിച്ചുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിജെ ആര്‍മിയെ വെട്ടിനിരത്തിയ അതേ മാതൃകയില്‍ പയ്യന്നൂരിലെ വിമതരേയും ഒതുക്കാനുളള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. എന്നാല്‍ അത്തരം ഒരു നടപടിയുണ്ടായാല്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ രംഗത്ത് വരാനും വേണ്ടി വന്നാല്‍ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആര്‍എംപി പോലെ പുതിയ പാര്‍ട്ടി രൂപീകരിക്കാനും കുഞ്ഞികൃഷ്ണനും അനുയായികളും നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.

കുഞ്ഞികൃഷ്ണനെതിരായ നടപടിയില്‍ പ്രതിഷേധിക്കുന്നവരും സിപിഎം നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടായാല്‍ ഇവരുടെ നീക്കം എന്താകുമെന്നും പാര്‍ട്ടി പരിശോധിച്ച് വരുന്നതായാണ് വിവരം. പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസവും ഓഡിറ്റ് നടത്താതിരുന്നതുമാണ് വീഴ്ചയെന്നുമുള്ള മേല്‍കമ്മറ്റി തീരുമാനം പയ്യന്നൂര്‍ ഏരിയ കമ്മറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചു കഴിഞ്ഞു. ഇത് വിമതരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടിയിലെ അനീതി ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടിക്കുവിധേയമാക്കിയതിലും ആരോപണ വിധേയര്‍ക്കെതിരായി നാമമാത്രമായി നടപടിയെടുത്തതിലും 21 അംഗ ഏരിയ കമ്മറ്റിയില്‍ 16 പേര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത്. കുഞ്ഞികൃഷ്ണനെ മാറ്റിയത് ഏരിയ കമ്മറ്റിയിലെ മാനസിക അനൈക്യം പരിഹരിക്കാനാണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞദിവസത്തെ യോഗത്തില്‍ കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല.

കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വരവുചെലവ് കണക്ക് പരിശോധനയിലാണ് ഫണ്ട് തിരിമറി പുറത്തുവന്നത്. 3 ഫണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയെന്നാണ് വിമതര്‍ പറയുന്നത്. സിപിഎമ്മിനുവേണ്ടി ഫണ്ട് പിരിക്കുന്ന ഇടനിലക്കാര്‍ എന്ന് ആരോപിക്കപ്പെടുന്ന 2 പേര്‍ക്കെതിരെ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും സംസ്ഥാന നേതൃത്വം ഗൗരവത്തോടെയെടുക്കുന്നുണ്ട്. തെരുവിലെ പ്രതിഷേധം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.

ഫണ്ട് ദുര്‍വിനിയോഗം നടന്നെന്ന് സമര്‍ത്ഥിക്കാന്‍ കഴിയുന്ന കണക്കുകളുടെ രേഖകള്‍ കുഞ്ഞികൃഷ്ണന്റെ കൈവശമുള്ളതും സിപിഎം നേതൃത്വത്തിനു ഭീഷണിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിനായി ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെയും മുന്‍ ഏരിയ സെക്രട്ടറി കെ.പി. മധുവിന്റെയും പേരിലെടുത്ത സംയുക്ത അക്കൗണ്ടില്‍ അവശേഷിക്കുന്ന പണം എത്ര എന്ന വിവരം കുഞ്ഞികൃഷ്ണന് അറിയാം. ഇത് സിപിഎമ്മിന് തലവേദനയാണ്.

കുഞ്ഞികൃഷ്ണന്റെ കണക്കും നേതൃത്വം തയാറാക്കിയ കണക്കും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ധനരാജിന്റെ പേരില്‍ ബാങ്കിലുള്ള കടം വീട്ടുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് 15 ലക്ഷം രൂപയോളം വേണം. അക്കൗണ്ടില്‍ അവശേഷിക്കുന്നത് 20,600 രൂപ മാത്രമാണെന്നാണ് വിമതര്‍ പറയുന്നത്. ബാക്കി പണം എവിടെപ്പോയെന്നതാണ് ദുരൂഹം. അക്കൗണ്ടില്‍ ബാക്കി ആകേണ്ടിയിരുന്ന 42 ലക്ഷം ചിലര്‍ തട്ടിയെടുത്തുവെന്നാണ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആദ്യം തൊട്ടേയുളള ആരോപണം.

Tags: cpmPayyannoorV.Kunhukrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.