തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വര്‍ണക്കടത്ത് ആരോപണം അടക്കം ഗുരുതരവിഷയങ്ങള് കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് ആരംഭിച്ച നിയമസഭ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് വന്നിയന്ത്രണവുമായി സര്‍ക്കാര്‍. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കിയില്ല. സഭ ടിവിയുടെ ക്യാമറ മാത്രമാണ് സഭയില്‍ അനുവദിച്ചിരിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന്റെ പശ്ചാലത്തില്‍ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. യുഡിഎഫിന്റെ യുവ എംഎല്‍എമാര്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്കും ധരിച്ചാണ് സഭയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: