കൊച്ചി: ‘അമ്മ’ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്. തന്റെ അച്ഛനോട് ചിലര്‍ക്കുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്ന് അദേഹം ആരോപിച്ചു. ഷമ്മി തിലകനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ജനറല്‍ ബോഡി എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിന്റെ ഭാഗമായി അദേഹത്തോട് വിശദീകരണം ചോദിച്ചു. ഓരോ വാക്കിനും മറുപടി നല്‍കിയതായും ഷമ്മി തിലകന് വ്യക്തമാക്കി.
എന്നാല്‍ തന്റെ മറുപടി തൃപ്തികരമല്ല എന്ന് ആരും അറിയിച്ചിട്ടില്ലെന്നും നടന് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും നടന് പറഞ്ഞു. അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്. സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: