തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ ഗോശാല നിര്‍മ്മിക്കുന്നതിനായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും തകര്‍ന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുമായി നാല്‍പ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം (42,90,000) രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറാണ് ഉത്തരവിറക്കിയത്.
പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി ചീഫ് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്കി ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിക്ക് വീണ്ടും കാര്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ചുറ്റുമതില്‍ കൂടി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൂന്നുകാറുകളാണ് മുഖ്യമന്ത്രിക്കായുള്ളത്. അതിനു പുറമേയാണ് കറുത്ത കളറിലുള്ള 33 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍ കാറാണ് പിണറായിക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള മുന്ന് ഇന്നോവ ക്രിസ്റ്റ കാറുകളാണ് പിണറായിക്ക് ഇപ്പോള്‍ ഉള്ളത്. ഇതിര് ഒരെണ്ണം പൈലറ്റും മറ്റൊന്ന് എസ്കോട്ട് വാഹനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക