ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യോഗിയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപിയ്‌ക്ക് ഉജ്വലജയം. സമാജ് വാദി പാര്‍ട്ടി (എസ് പി) യുടെ കോട്ടയായി അറിയപ്പെടുന്ന രാം പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം ലോധി 37,797 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. 50 ശതമാനത്തില്‍ അധികം മുസ്ലിം വോട്ടുകളുള്ള മണ്ഡലമാണിത്.
സമാജ് വാദി പാര്‍ട്ടിയുടെ അസിം രാജയെയാണ് തോല്‍പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു ലോക് സഭാ മണ്ഡലമായ അസംഗറിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹുവ ആണ് 20,000ല്‍പ്പരം വോട്ടുകള്‍ക്ക് അസംഗഢില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ധര്‍മ്മേന്ദ്ര യാദവിനെയാണ് തോല്‍പിച്ചത്. . സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് അസംഗര്‍. സമാജ് വാദി പാര്‍ട്ടിയുടെ ഉരുക്കുനേതാവായ അസംഖാന്‍ സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ് രാം പൂര്‍. ജയിലില്‍ നിന്നും ഈയിടെ പുറത്തിറങ്ങിയ അസംഖാന്‍ ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ഇപ്പോള്‍ ശത്രുതയിലാണ്.
ഇവിടെ ത്രികോണ മത്സരമാണ്. ബിജെപി സ്ഥാനാര്‍ത്ഥി ബോജ്പുരി നടനായ ദിനേഷ് ലാല്‍ യാദവ് ഇവിടെ മുന്നിട്ട് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: