ബെര്‍ലിന്‍: ജി-7 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ജര്‍മ്മനിയിലെ ഷ്ലോസ് എല്‍മൗയിലാണ് ഉച്ചകോടി.പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ അദ്ദേഹം സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജര്‍മ്മനി സന്ദര്‍ശനം.
ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം യൂറോപ്പിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യു.എ.ഇയിലെത്തും. യുഎഇ മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് പ്രധാനമന്ത്രിയുടെ യുഎഇ യാത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: