ഉണ്ണികൃഷ്ണന്‍കീച്ചേരി
അമ്മേ എന്നാദ്യം വിളിച്ച ഭാഷ
അമ്മിഞ്ഞ മധുരം നുണഞ്ഞ ഭാഷ
താരാട്ടിന്‍ ഈണം പകര്‍ന്ന ഭാഷ
എന്നമ്മ മലയാളം ഈ മധുര ഭാഷ.
തുഞ്ചന്റെ കിളി രാമകഥ പാടിയ ഭാഷ
കുഞ്ചന്റെ തുളളല്‍ കഥ പിറന്ന ഭാഷ
പൂന്താന ജ്ഞാന മഴ പെയ്ത ഭാഷ
ദേവ സോപാന സാരമാണെന്റെ ഭാഷ
കുസൃതി കാട്ടുന്നേരം അമ്മശകാരിച്ച ഭാഷ
ജ്യേഷ്ഠനോട് അനുജനോടനുജത്തിയോടു
സ്‌നേഹിച്ച, കലഹിച്ച ഭാഷ.
നമ്മളാദ്യമായ് പ്രണയിച്ച ഭാഷ.
മറക്കല്ലേ മക്കളേ മാതൃഭാഷ
ഏതു ഭാഷ പഠിക്കിലും നമ്മള്‍ കാണും
സ്വപ്‌നത്തിന്‍ ഭാഷ മാതൃഭാഷ
എന്തു ചിന്തിക്കിലും ഭാഷ മാതൃഭാഷ
നമ്മള്‍ ചിരിക്കുന്ന ഭാഷ, കരയുന്ന ഭാഷ
പൂമ്പാറ്റ ചിറകിലെ മഴവില്ലിന്‍ ഭാഷ
പുല്‍ക്കൊടിതുമ്പിലൂറും
ഹിമബിന്ദുവില്‍ തെളിയുന്ന ഭാഷ
വയല്‍ കിളി പാടുന്ന ഭാഷ
പുഴ കളകളമൊഴുകുന്ന ഭാഷ
പൈകിടാവുകള്‍ കരയുന്ന ഭാഷ
പുന്നെല്ലുണക്കിയൊരുക്കുന്ന ഭാഷ
ചേറിന്‍ മണമുള്ള നന്മ ഭാഷ.
മറക്കല്ല മക്കളേ മാതൃഭാഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: