മുംബൈ: ശിവസേന വിട്ടുപോകുന്ന നേതാക്കള്‍ ബാല്‍ താക്കറെയുടെ പേര് ഉപയോഗിക്കരുതെന്ന ഉദ്ധവ് താക്കറെയുടെ അഭിപ്രായം ശരിയല്ലെന്നും ബാല്‍ താക്കറെ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും രാജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.
“ബാല്‍ താക്കറെ ഇന്ത്യയുടെ മുഴുവന്‍ ഭാഗമാണ്. മേയറുടെ ബംഗ്ലാവില്‍ ബാല്‍ താക്കറെയുടെ പ്രതിമ ഉയര്‍ത്തുന്ന കാര്യം പരിഗണിച്ചപ്പോള്‍ അങ്ങിനെയാണ് പറഞ്ഞത്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു ബാല്‍ താക്കറെ നിങ്ങളുടെ മാത്രം ഭാഗമാണെന്ന്. ബാല്‍ താക്കരെ എന്നത് ഒരു ആശയമാണ്. സ്വകാര്യ സ്വത്താക്കി വെയ്ക്കാന്‍ അദ്ദേഹം ഒരു വ്യക്തിയോ പാര്‍ട്ടിയോ അല്ല”- എംഎന്‍എസ് വക്താവ് സന്ദീപ് ദേശ് പാണ്ഡെ പറഞ്ഞു.
ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് സമിതി യോഗത്തില്‍ ബാല്‍ താക്കറെയുടെ പേര് വിമതര്‍ ഉപയോഗിച്ചാല്‍ നിയമനടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ശിവസേനയാണ് ബാല്‍ താക്കറെയുടെ ആശയം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതിനതെ നിലകൊള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗം തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: