ലുധിയാന: പഞ്ചാബില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമാധാന അന്തരീക്ഷം ഇല്ലാതാകുന്നതിന് മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ ദിവസം അഴിമതി ആരോപിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പഞ്ചാബ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന് സഞ്ജയ് പോപ്ളിയുടെ മകന് ശനിയാഴ്ച വെടിയേറ്റ് മരിച്ചു.
27 വയസ്സായ മകന് വെടിയുണ്ടയേറ്റാണ് മരിച്ചത്. ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പഞ്ചാബ് പൊലീസ്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും എന്തോ കള്ളക്കളി നടന്നിട്ടുണ്ടെന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്നെയാണ് മകന് കാര്‍ത്തിക് പോപ്ളി വെടിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ സിദ്ദു മസേവാല എന്ന കോണ്‍ഗ്രസുകാരനായ പോപ്പ് ഗായകന് വെടിയേറ്റ് മരിച്ചതിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് മറ്റൊരു മരണ വാര്‍ത്ത പഞ്ചാബിന്റെ ഉറക്കം കെടുത്തുകയാണ്.
ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ളി ഇപ്പോള്‍ കസ്റ്റഡിയിലാണ്. അഴുക്കുചാലിനുള്ള പൈപ്പ് ലൈനിടാനുള്ള ടെണ്ടര്‍ നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ചാണ് സഞ്ജയ് പോപ്ളിയെ അറസ്റ്റ് ചെയ്തത്. “വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തങ്ങളെ പീഢിപ്പിച്ചെന്നും വീട്ടുവേലക്കാരിയില്‍ നിന്നും വ്യാജ പ്രസ്താവന ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പോപ്ളിയുടെ ഭാര്യ പറഞ്ഞു. ഈ സംഭവത്തില്‍ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: