Categories: Entertainment

ശരീരം കൂട്ടിയും കുറച്ചും എവര്‍ ഗ്രീന്‍ സ്റ്റാര്‍ റഹ്മാന്‍ !

കൊറോണക്ക് ശേഷം റഹ്മാന്റെ പ്രദര്‍ശനത്തിനെത്തിയ സിനിമ സീട്ടിമാര്‍ (തെലുങ്ക്) മാത്രമാണ്. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ക്കായി ശരീരത്തിന്റെ തടി കൂട്ടിയും കുറച്ചും ഗൃഹ പാഠങ്ങള്‍ നടത്തിയും അഭിനയിച്ച് കൊണ്ട് സെക്കന്റ് ഇന്നിങ്‌സിന് തയ്യാറെടുക്കുകയാണ് റഹ്മാന്‍. ലോക്ക് ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്ടായ പൊന്നിയിന്‍ സെല്‍വനിലെ മര്‍മ്മ പ്രധാനമായ കഥാപാത്രമായി.

Published by

കൊറോണക്ക്  ശേഷം റഹ്മാന്റെ  പ്രദര്‍ശനത്തിനെത്തിയ സിനിമ സീട്ടിമാര്‍ (തെലുങ്ക്) മാത്രമാണ്.  എന്നാല്‍ ലോക്ക് ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ക്കായി ശരീരത്തിന്റെ തടി കൂട്ടിയും കുറച്ചും ഗൃഹ പാഠങ്ങള്‍ നടത്തിയും അഭിനയിച്ച് കൊണ്ട് സെക്കന്റ് ഇന്നിങ്‌സിന് തയ്യാറെടുക്കുകയാണ് റഹ്മാന്‍. ലോക്ക് ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്ടായ പൊന്നിയിന്‍ സെല്‍വനിലെ മര്‍മ്മ പ്രധാനമായ കഥാപാത്രമായി.ഇതിനു വേണ്ടി വാള്‍പയറ്റ്, കുതിരയോട്ടം എന്നിവ അഭ്യസിച്ചതോടൊപ്പം കഥാപാത്രത്തിന്റെ ആവശ്യകതക്ക് അനുശ്രുതമായി ശരീരം ആദ്യം കുറച്ചും പിന്നീട് കൂട്ടിയും അഭിനയിച്ചുവത്രെ. അതിന് ശേഷം എത്തിയത് മലയാളത്തില്‍ ‘ എതിരെ ‘ എന്ന സിനിമയില്‍ ഡിവൈഎസ്പി അസാര്‍ മുഹമ്മദ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി. ഈ സിനിമയിലെ കഥാപാത്രത്തിന് സ്‌ക്രീനില്‍ കാഴ്ചക്ക് ഗാംഭീര്യം വേണമെന്നത്  കൊണ്ട് ശരീരം കൂട്ടുകയായിരുന്നു. ‘എതിരെ’ ക്ക് ശേഷം അഞ്ചു മാസക്കാലം ഹിന്ദിയിലെ മുന്‍ നിര സംവിധായകരില്‍ പ്രശസ്തനായ വികാസ് ഭാല്‍ അണിയിച്ചൊരുക്കുന്ന മെഗാ ചിത്രമായ ഗണ്‍പതിലായിരുന്നു അഭിനയിച്ചത്. ടൈഗര്‍ ഷറഫും, റഹ്മാനുമാണ് മുഖ്യ വേഷക്കാര്‍. ഇതില്‍ റഹ്മാന്റെ പിതാവായി അമിതാബച്ചന്‍ അഭിനയിക്കുന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇതില്‍ രണ്ടു വ്യത്യസ്ത രൂപ ഭാഗങ്ങളിലാണ് റഹ്മാന്‍ അഭിനയിക്കുന്നത്രെ. കഴിഞ്ഞ ആറു മാസമായി ഇതിനായി ബോക്ക്‌സിങ്, മാര്‍ഷല്‍ ആര്‍ട്‌സ് എന്നിവയിലും താരം പരിശീലനം നേടിയിരുന്നു.    ഒരുപിടി സിനിമകളാണ് ഈ വര്‍ഷം താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. വര്‍ഷത്തില്‍ ഒരു മലയാള സിനിമ എന്ന തന്റെ സിദ്ധാന്തത്തിന് മാറ്റം വരുത്തി ഈ വര്‍ഷം മൂന്ന് മലയാള ചിത്രങ്ങള്‍ പക്കലുണ്ട്. പുതു മുഖ സംവിധായകര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.  നവാഗതരായ അമല്‍ കെ ജോബ് സംവിധാനം ചെയ്ത ‘ എതിരെ ‘, ചാള്‍സ് ജോസഫ് സംവിധനം ചെയ്ത് ‘ സമാറാ ‘ എന്നീ സിനിമകള്‍ ജൂലായ് ഓഗസ്റ്റ് മാസങ്ങളില്‍ റീലീസ് ചെയ്യും. മറ്റൊരു മലയാള ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് ഉടന്‍ ഉണ്ടാവും.

മണിരത്‌നം ചിത്രം ‘ പൊന്നിയിന്‍ സെല്‍വന്‍ ‘, നവാഗത സംവിധായകന്‍ സുബ്ബു റാമിന്റെ   ‘ അഞ്ചാമൈ ‘, കാര്‍ത്തിക് നരേന്‍ അണിയിച്ചൊരുക്കന്ന ‘നിറങ്ങള്‍ മൂന്‍ഡ്രു’, എന്നിവയാണ്   തമിഴില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി കൊണ്ടിരിക്കുന്ന റഹ്മാന്റെ സിനിമകള്‍. വിശാലിന്റെ ‘ തുപ്പറിവാളന്‍2 ‘ ജയം രവി, റഹ്മാന്‍, അര്‍ജുന്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘ ജന ഗണ മന ‘ എന്നിവയും പൂര്‍ത്തിയായി വരുന്നു. കൂടാതെ പുതിയ രണ്ടു തമിഴ് സിനിമകളിലും റഹ്മാന്‍ കരാര്‍ ചെയ്യപ്പെട്ടതായാണ് സൂചന. ഒരിടവേളയ്‌ക്ക്  ശേഷം പുത്തനുണര്‍വോടെ വിവിധ ഭാഷാ ചിത്രങ്ങളിലൂടെ സിനിമയില്‍ ശക്തമായൊരു സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവര്‍ ഗ്രീന്‍ സ്റ്റാര്‍ റഹ്മാന്‍. ഇപ്പോള്‍ ‘ ഗണ്‍പതി ‘ ലേയും ‘എതിരെ ‘ യിലേയും വ്യത്യസ്ത രൂപ ഭാവത്തിലുള്ള  സ്‌റ്റൈലിഷായ ഓരോ സ്റ്റില്ലുകളും പുറത്തു വിട്ടിരിക്കുകയാണ് റഹ്മാന്‍ വൃത്തങ്ങള്‍ .    

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: movie