Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബഹിരാകാശ മേഖലയിലെ വികസനക്കുതിപ്പുകള്‍

ജിസാറ്റ്-24 സേവനം പൂര്‍ണമായും സ്വകാര്യ കമ്പനി വിനിയോഗിക്കുന്നത് പുതിയൊരു തുടക്കമാണ്. ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള നയത്തിന് രൂപം നല്‍കാനുള്ള തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. ഐടി മേഖലയെപ്പോലെ രാജ്യത്തിന്റെ ബഹിരാകാശ മേഖലയും പുതിയ ഔന്നത്യങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 25, 2022, 05:00 am IST
in Editorial

ഭാരതം ബഹിരാകാശ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുത്തന്‍ കുതിപ്പുകള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ് ജിസാറ്റ്-24 വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞത്. ഐഎസ്ആര്‍ഒ നിര്‍മിച്ച നാലായിരത്തിലേറെ ടണ്‍ ഭാരമുള്ള ഈ പുതിയ ഉപഗ്രഹത്തെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍-5 റോക്കറ്റാണ് നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍നിന്ന് വിക്ഷേപിച്ച ജിസാറ്റ്-24 ല്‍നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചുതുടങ്ങിയതിന്റെ ആഹ്ലാദം ഐഎസ്ആര്‍ഒ പങ്കുവയ്‌ക്കുകയുണ്ടായി. ബഹിരാകാശ വകുപ്പിലെ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനത്തിന്റെ കീഴില്‍ വിക്ഷേപിച്ചിട്ടുള്ള ഈ ഉപഗ്രഹം വാര്‍ത്താവിനിമയത്തിനാണ് ഉപയോഗിക്കുക. പതിനഞ്ച് വര്‍ഷം കാലാവധിയുള്ള ജിസാറ്റ്-24 ടാറ്റ പ്ലേ എന്ന രാജ്യത്തെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് പൂര്‍ണമായും പാട്ടത്തിനു നല്‍കുന്നതിലൂടെ ഈ സ്ഥാപനത്തിന്റെ സേവനം വലിയ തോതില്‍ മെച്ചപ്പെടുകയും ടിവി സംപ്രേഷണം മികച്ചതാവുകയും ചെയ്യും. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോക്കറ്റിനെ ആശ്രയിക്കേണ്ടിവന്നത് ഒരു കുറവായി കാണേണ്ടതില്ല. നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷി ഐഎസ്ആര്‍ഒയുടെ റോക്കറ്റുകള്‍ക്കില്ല.

ജിസാറ്റ്-24 സേവനം പൂര്‍ണമായും സ്വകാര്യ കമ്പനി വിനിയോഗിക്കുന്നത് പുതിയൊരു തുടക്കമാണ്. ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള നയത്തിന് രൂപം നല്‍കാനുള്ള തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. ഐടി മേഖലയെപ്പോലെ രാജ്യത്തിന്റെ ബഹിരാകാശ മേഖലയും പുതിയ ഔന്നത്യങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. അടുത്തിടെ അഹമ്മദാബാദില്‍ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പേസ് പ്രമോഷന്‍ ആന്റ് ഓര്‍ഗനൈസേഷന്‍ ആസ്ഥാനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് ‘ഇന്‍-സ്‌പേസ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ ദൗത്യം. ഐഎസ്ആര്‍ഒയുടെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക. ബഹിരാകാശ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഐഎസ്ആര്‍ഒയും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ഇതിനോടകംതന്നെ ധാരണാപത്രത്തില്‍ ഒപ്പുവച്ചുകഴിഞ്ഞു. ബഹിരാകാശ മേഖലയില്‍ നിക്ഷേപം  നടത്താന്‍ ആരെങ്കിലും തയ്യാറാവുമോയെന്ന് ചിലര്‍ സംശയിച്ചേക്കാമെന്നും, എന്നാല്‍ അറുപതോളം കമ്പനികള്‍ ഇപ്പോള്‍തന്നെ ഇതിനു തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞത് പലരും അത്ഭുതത്തോടെയാണ് കേട്ടത്.

ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 400 ബില്യണ്‍ യുഎസ് ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2040 ആകുമ്പോഴേക്കും ഇത് ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ ആകുമെന്ന് വിലയിരുത്തപ്പെടുന്നു. ഭാരതത്തിന്റെ ഇപ്പോഴത്തെ വിഹിതം രണ്ട് ശതമാനം മാത്രമാണെങ്കിലും സ്വകാര്യ പങ്കാളിത്തത്തോടെ സമീപഭാവിയില്‍ വലിയ കുതിപ്പുകളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. റോക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്യാനും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുമൊക്കെ സ്വകാര്യ കമ്പനികള്‍ മുന്നോട്ടുവരുന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരിക്കും. ഭാവിയില്‍ ബഹിരാകാശ ടൂറിസത്തിലും ബഹിരാകാശ നയതന്ത്രത്തിലുമൊക്കെ നമുക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും. ഇപ്പോള്‍ പല മേഖലകളിലും എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് സര്‍ക്കാരാണ്. സ്വകാര്യ മേഖലയുടെ പങ്കാൡത്തം ചില ഉപകരണ ഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ ഒതുങ്ങുന്നു. സ്വകാര്യ മേഖല വില്‍പ്പനക്കാരന്‍ മാത്രമായതിനാല്‍ സാങ്കേതികവിദ്യയുടെ രംഗത്ത് വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയുന്നില്ല. ഈ രീതി രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നുവെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നത്. രാജ്യത്തിന് സംഭാവന ചെയ്യാന്‍ യുവാക്കള്‍ മുന്നോട്ടുവരുമ്പോള്‍ അത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രം മതിയെന്ന് പറയാനാവില്ല. ബഹിരാകാശരംഗത്തെ സ്വകാര്യ പങ്കാളിത്തം യുവാക്കള്‍ക്ക് വന്‍തോതിലുള്ള അവസരങ്ങള്‍ തുറന്നുനല്‍കുന്നു. അതിനാല്‍ത്തന്നെ ജിസാറ്റ്-24 ന്റെ വിജയകരമായ വിക്ഷേപണത്തിന് അനവധി മാനങ്ങളുണ്ട്.

Tags: indiaAeronauticalAero India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.