തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 3.30 പ്രഖ്യാപിക്കും.വൈദ്യുതി നിരക്ക് ഉയര്‍ത്താനാണ് സാധ്യത.നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാണ് കെഎസ്ഇബിയുടെ ശ്രമം.ഗാര്‍ഹിക വൈദ്യതിനിരക്ക് 18% വര്‍ദ്ധിപ്പിക്കാനുളള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് മുന്നില്‍ വച്ചിരിക്കുന്നത്.യൂണിറ്റിന് 92പെസ വര്‍ദ്ധനവാണ് അവശ്യം.
ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14%വും, ചെറുകിടവ്യാവസായ ഉപഭോക്താക്കള്‍ക്ക് 11.88%വും, വന്‍കിട വ്യാവസായ ഉപഭോക്താക്കള്‍ക്ക് 11.47%വും വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 2.75 രൂപയില്‍ നിന്ന് 3.64 രൂപയും, വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയില്‍ നിന്ന് 6.86 രൂപയും ഉയര്‍ത്തണം.
കൊച്ചി മെട്രോയുടേയും നിര്ക്ക് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.6.46 രൂപയില്‍ നിന്ന് 7.18 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.നിലവില്‍ 2019 ജൂലൈയില്‍ അംഗീകരിച്ച വൈദ്യുതിനിരക്കാണ് ഇപ്പോഴും തുടരുന്നത്. അ്തിനാല്‍ നിരക്ക് വര്‍ദ്ധന റെഗുലേറ്ററി കമ്മീഷന് അംഗീകരിക്കാനാണ് സാധ്യത.കെഎസ്ഇബിയ്ക്ക് 2117 കോടി രൂപയോളം കിട്ടാകടമായി കിടപ്പുണ്ട്.അതില്‍ പൊതുമേഖലസ്ഥാപനങ്ങളുടേത് 1020.74 കോടിയും, സ്വകാര്യ സ്ഥാപനങ്ങളുടേത് 1023.76 കോടിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: