മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കരെ അധികാരം നഷ്ടപ്പെടുന്നതിന്റെ വക്കില്‍ നാണം കെട്ട് നില്ക്കുമ്പോള് 2020ല്‍ നടി കങ്കണ അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഒരു പഴയ വീഡിയോ ക്ലിപ്പ് വൈറലാവുന്നു.
2020 സെപ്തംബറിലാണ് നടി കങ്കണ റണാവത്ത് ബാന്ദ്രയില്‍ പണിത വീടിന്റെ ഒരു ഭാഗം അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഭരിയ്ക്കുന്ന മുംബൈ കോര്പറേഷന് അധികൃതര്‍ പൊളിച്ച് നീക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ പ്രതികാരനടപടിയോട് കങ്കണ രൂക്ഷമായാണ് അന്ന് പ്രതികരിച്ചത്. “എന്താണ് താങ്കള്‍ വിചാരിക്കുന്നത്, ഉദ്ധവ് താക്കറെ? സിനിമാ മാഫിയയുമായി ചേര്‍ന്ന് എന്റെ വീട് പൊളിച്ച് താങ്കള്‍ പ്രതികാരം ചെയ്തിരിക്കുന്നു. ഇന്ന് താങ്കള്‍ എന്റെ വീട് തകര്‍ത്തു, നാളെ താങ്കളുടെ അഭിമാനം തന്നെ തകരും. ഇത് കാലചക്രത്തിന്റെ തിരിച്ചിലാണ്. അത് ഒരിയ്ക്കലും സുസ്ഥിരമല്ല. ” – ഇതായിരുന്നു അന്ന് കങ്കണ പറഞ്ഞ വാക്കുകള്‍.
വൈറലാകുന്ന കങ്കണ റണാവത്തിന്റെ ഉദ്ധവ് താക്കറെയ്ക്കെതിരായ വീഡിയോ:
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചൊഴിയുന്നതിന്റെ മുന്നോടിയായി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ വര്ഷയില് നിന്നും സാധനങ്ങളുമായി ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യവുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകൂുന്നത്.
ഹിന്ദുത്വയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കങ്കണ റണാവത്തിനെതിരെ ഉദ്ധവ് താക്കറെ എടുത്ത പ്രതികാരനടപടികള്‍ ശിവസേന അധികാരത്തിലിരുന്നപ്പോള്‍ ഹിന്ദുത്വത്തെ കൈവിട്ട പല ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു. ശരത് പവാറിന്റെ എന്‍സിപിയ്ക്കും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനും വേണ്ടി ഹിന്ദുത്വയെ ബലികഴിച്ചതിന്റെ തിരിച്ചടിയാണ് ഉദ്ധവ് താക്കറെയ്ക്കും കൂട്ടര്‍ക്കും ശിവസേനയ്ക്കുള്ളില്‍ പിന്തുണ നഷ്ടപ്പെട്ടതിന്റെ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: