തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതവിനെതിരെ എസ്ഡിപിഐ നടത്തിയ ആള്‍ക്കൂട്ട ആക്രമത്തില്‍ പ്രതികരിക്കാത്ത ഡിവൈഎഫ്ഐ അധ്യക്ഷന്‍ എ.എ റഹീം എംപിയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും രോക്ഷപ്രകടനത്താല്‍ എ.എ റഹീമിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. ഏതൊരു ചെറിയ വിഷയത്തിലും പ്രതികരിക്കുന്ന റഹീം എന്ത്കൊണ്ട് എസ്ഡിപിഐക്കെതിരെ ശബ്ദിക്കുന്നില്ലായെന്നാണ് പ്രതിഷേധകരുടെ ചോദ്യം.
സംഭവം വലിയ വാര്‍ത്തയായിട്ടും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിനപ്പുറംഒരു കാര്യമായ പ്രതികരണമില്ലായെന്നതാണ് ശ്രദ്ധേയം. സിപിഎമ്മും വിഷയത്തില്‍ പ്രതികരിക്കാനോ പ്രതിഷേധിക്കുവാനോ തയാറായിട്ടില്ല.
അതേസമയം, ജിഷ്ണുവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു ഡിെൈവഫ്ഐ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നജാഫ് ഫാരിസ് തന്നെയാണ് നേതാവ് ജിഷ്ണു എസ്ഡിപിഐ ഫഌക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. നജാഫും ജിഷ്ണുവിനെ തല്ലിയ കൂട്ടിത്തില്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് പോലീസ് നിഗമനം.
നജാഫ് ഫാരിസിനെതിരായ കേസ് പിന്‍വലിക്കാന്‍ ഉന്നത തല സമ്മര്‍ദ്ധം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് കാണിച്ച വ്യഗ്രത സംശയം ഉളവാക്കിയിരുന്നു. എന്നാല്‍ നജാഫുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലായെന്നാണ് ഏറ്റവും പുതുതായി പുറത്തുവന്ന ഡിൈവഎഫ്ഐയുടെ പ്രതികരണം.
കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
ഡിവൈഎഫ്ഐ തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറി പാലോളി കരിവള്ളി കുന്നുമ്മല്‍ വാഴേന്റെ വളപ്പില്‍ ജിഷ്ണു രാജ് (24) നാണ് മര്‍ദനമേറ്റത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആര്‍എസ്എസിനെ കുറ്റക്കാരാക്കി പ്രദേശത്ത് സമാധാനം തകര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ ശ്രമം. നേരത്തെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലും പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
എസ്ഡിപിഐ പാലോളി ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച മലബാര്‍ സ്വാതന്ത്യസമര പോരാളികളുടെ പട്ടിക ഉള്‍പ്പെടുന്ന ഫല്ക്സ് ബോര്‍ഡാണ് ബൈക്കിലെത്തിയ ജിഷ്ണു രാജ് നശിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമം. സമീപത്തെ വയലിലിട്ടാണ് മര്‍ദ്ദിച്ചത്. ജിഷ്ണു രാജിന്റെ ബൈക്കും വയലിലേക്ക് തള്ളിയിട്ടു. പോലീസ് എത്തി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമി സംഘം പോലീസിനെ അസഭ്യം പറയുകയും ചെയ്തിരുന്നു.
സിപിഎം നേതൃത്വം പറഞ്ഞിട്ടാണ് ബോര്‍ഡ് നശിപ്പിക്കാന്‍ വടിവാളുമായി വന്നതെന്നും നേരത്തെ പാലോളിയിലെ അലേഖ വായനശാല നശിപ്പിച്ചതും മുസ്ലിം ലീഗിന്റെ പതാക നശിപ്പിച്ചതും താനാണെന്നും എസ്ഡിപിഐലീഗ് പ്രവര്‍ത്തകര്‍ പുറത്ത് വീട്ട വീഡിയോയില്‍ ജിഷ്ണു രാജ് സമ്മതിക്കുന്നുണ്ട്. അധ്യാപകന് ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ് വന്നതെന്നും ജിഷ്ണുരാജ് പറയുന്നു.
എന്നാല്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി കളവ് പറയിപ്പിച്ച് പ്രചരിപ്പിച്ചതാണെന്നാണ് ജിഷ്ണു രാജിന്റെ വിശദീകരണം. ബോര്‍ഡ് നശിപ്പിച്ചതിനും മാരകായുധം കൈവശം വച്ചതിനും ജിഷ്ണു രാജിനെതിരെയും ആള്‍ക്കൂട്ട അക്രമം നടത്തിയതിന് എസ്ഡിപിഐലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ജിഷ്ണു രാജിന്റെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കം സിപിഎം ഉന്നത നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: