മേപ്പാടി: പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എളമ്പിലേരി പുഴയില്‍ അപകടത്തില്‍പ്പെട്ട തമിഴ് യുവതി മരിച്ചു.സേലം സ്വദേശി ഡാനിയേല്‍ സഹായരാജിന്റെ ഭാര്യ യൂനിസ് നെല്‍സനാണ് (31) മരിച്ചത്.ഇന്ന് പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.
എളമ്പല്ലേരിയിലെ റിസോര്‍ട്ടിലെ താമസക്കാരാണിവര്‍.ഇന്നലെ സ്ഥലങ്ങള്‍ കാണുവാനും പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുനതിനുമായി ഇവര്‍ പുറത്തിറങ്ങിയിരുന്നു.ഇവര്‍ ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇവരെ പുഴയില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ രാവിലെയോടെ യൂനിസ് മരിച്ചു. ഡാനിയല്‍ ഇന്നലെ അപകടനിലതരം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: