തിരുവനന്തപുരം : ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിനാണ് വരന്‍. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ സുരേഷ് ഗോപി, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിവാഹത്തിന് ശേഷമുള്ള വിരുന്നു സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. മസ്‌കറ്റിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ മാനേജരാണ് പത്തനംതിട്ട സ്വദേശിയായ ജെറിന്‍. വ്യാഴാഴ്ച രാവിലെയാണ് താന്‍ വിവാഹിതയാവുന്ന വിവരം മഞ്ജരി അറിയിച്ചത്. ഒപ്പം മെഹന്ദി ചടങ്ങിന്റെ ഒരു റീലും മഞ്ജരി പങ്കുവെച്ച് കഴിഞ്ഞു.
2005ല്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ പാട്ട് പാടിക്കൊണ്ടാണ് മഞ്ജരി മലയാള ചലച്ചിത്ര രംഗത്തേയ്‌ക്ക് വരുന്നത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളില്‍ ഉള്‍പ്പെടെ മഞ്ജരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2005ല്‍ മകള്‍ക്ക് എന്ന ചിത്രത്തിലെ ”മുകിലിന്‍ മകളേ” എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡും മഞ്ജരി സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: