മുംബൈ: ശിവസേനയുടെ എംപിമാരും ഏക്നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആകെയുള്ള 19 എംപിമാരില്‍ 17 പേരും ഷിന്ഷെയുടെ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ഉദ്ദവ് താക്കറെ കൂടുതല്‍ പ്രതിരോധത്തിലായി. രാജന് വിചാര്‍ (താനെ), ഭാവ്ന ഗൗലി (വാഷിം), കൃപാല്‍ തുമാനെ (റംതേക്), ശ്രീകാന്ത് ഷിന്‍ഡെ (കല്യാണ്‍), രാജേന്ദ്ര ഗാവിട്ട് (പല്ഗര്) തുടങ്ങിയവരാണു ഷിന്‍ഡെയുടെ നേതൃത്വം അംഗീകരിച്ച് എംപിമാരെ മറുഭാഗത്തേക്ക് എത്തിച്ചത്. വാഷിം എംപി ഭാവന ഗാവ്ലി, പാല്‍ഘര്‍ എംപി രാജേന്ദ്ര ഗാവിത്, രാംടെക് എംപി ക്രുപാല്‍ തുമാനെ എന്നിവര്‍ ഫോണിലൂടെ ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജന് വിചാര്‍, ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ ഗുവാഹത്തിയില്‍ വിമതര്‍ തങ്ങുന്ന റിസോര്‍ട്ടിലാണുള്ളത്. ലോക്സഭയില്‍ 19 എംപിമാരും രാജ്യസഭയില്‍ മൂന്ന് എംപിമാരുമാണു ശിവസേനയ്ക്കുള്ളത്. ശിവസേനയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പാളയത്തില്‍ കൊണ്ടുപോയി തളച്ചത് സഞ്ജയ് റാവത്ത് എം.പിയാണെന്ന രൂക്ഷവിമര്‍ശനവുമായി ഏക്നാഥ് ഷിന്‍ഡെ വിഭാഗം രംഗത്തെത്തി. ഹിന്ദുത്വമാണ് ശിവസേനയുടെ മുഖമുദ്ര ഇത് റാവത്ത് തകര്‍ത്തു. മുഖപത്രമായ സാഗ്മയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു. അതിനാല്‍ തന്നെ സഞ്ജയ് റാവത്തിനെ ഉള്‍കൊള്ളാന്‍ ശിവസേനയ്ക്ക് കഴിയില്ലെന്നും വിമത വിഭാഗം വ്യക്തമാക്കി.
ശിവസേനയില്‍ തങ്ങളാണ് ഭൂരിപക്ഷം, മടങ്ങിവരണമെന്ന് പറയാന്‍ സഞ്ജയ് റാവത്ത് പാര്‍ട്ടിയുടെ ആരാണെന്നും എംഎല്‍എമാര്‍ ചോദിക്കുന്നു. , ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആടിയുലയുന്ന നിലയിലാണെന്ന് തോന്നുമെങ്കിലും പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എല്‍.എമാര്‍ യഥാര്‍ഥ ബാല്‍ താക്കറെ ഭക്തരല്ലന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: