കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്ഐസി) മെഡിക്കല്‍ കോളജുകളിലേക്കും മറ്റും, വിവിധ സ്പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു. 491 ഒഴിവുകളുണ്ട്. ശമ്പള നിരക്ക് 67700-208700 രൂപ.
സ്പെഷ്യാലിറ്റിക്കല്: അനാട്ടമി (19 ഒഴിവുകള്‍), അനസ്തേഷ്യോളജി(40), ബയോകെമിസ്ട്രി(14), കമ്യൂണിറ്റി മെഡിസിന് (33), ഡെന്റിസ്ട്രി(3), ഡെര്‍മറ്റോളജി(5), എമര്‍ജന്‍സി മെഡിസിന്(9) ഫോറന്‍സിക് മെഡിസിന് ആന്റ് ടോക്സിക്കോളജി(5), ജനറല്‍ മെഡിസിന്(51), ജനറല്‍ സര്‍ജറി(58), മൈക്രോബയോളജി(28), ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി(35), ഓഫ്താല്മോളജി(18), ഓര്‍ത്തോപീഡിക്സ്(30), ഓട്ടോറിസേലറികോളജി(ഇഎന്‍ടി) (17), പീഡിയാട്രിക്സ് (33), പാതോളജി(22), ഫാര്‍മക്കോളജി (15), ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍(8), ഫിസിയോളജി(14), സൈക്യാട്രി(7), റേഡിയോ ഡെയഗ്നോസിസ് (റേഡിയോളജി) (14), റെസ്പിറേറ്ററി മെഡിസിന്(6), സ്റ്റാറ്റിസ്റ്റീഷ്യന്(4), ട്രാന്സ്ഫ്യൂഷന് മെഡിസിന് (ബ്ലഡ് ബാങ്ക്) (3).
യോഗ്യത– ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയില്‍ എംഡി/എംഎസ്/ഡിഎന്‍ബിയും മുന്‍ വര്‍ഷത്തില്‍ കുറയാതെ (സീനിയര്‍ റസിഡന്റ്/ട്യൂട്ടര്‍/ഡെമോണ്‍ സ്ട്രേറ്റര്‍/രജിസ്ട്രാര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/ലക്ചറല്‍ തസ്തികയില്‍) അദ്ധ്യാപന പരിചയവും.ഡെന്റിസ്ട്രിയ്ക്ക് എംഡിഎസ് ബിരുദവും 3 വര്‍ഷത്തെ അദ്ധ്യാപന പരിചയവും ഉണ്ടാകണം.
നോണ്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റികള്‍ക്ക് മാസ്റ്റേഴ്സ് ഡിഗ്രിയും പിഎച്ച്ഡി യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍/വിമുക്ത ഭടന്മാര്ക്ക് ഫീസില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന് നടപടികള്‍, സംവരണം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.esic.nic.in ല്‍ ലഭ്യമാണ്. അപേക്ഷ ജൂലൈ 18 നകം The Regional Director, ESI Corporation, Panchdeep Bhavan, Sector-16, Faridabad-121002, Haryana എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: