തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരന് പ്രഹ്ലാദ് കേരളത്തില്‍. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണത്തെ തുടര്‍ന്നാണ് കേരളത്തില്‍ എത്തിയതെന്നും കേരളത്തിലെ ‘ഗരം മസാല’യെക്കുറിച്ച് കേട്ടറിവുണ്ടെന്നും മോദിയുടെ സഹോദരന് പ്രഹ്ലാദ് മോദി പറഞ്ഞു.
ഇത് നാലാം തവണയാണ് പ്രഹ്ലാദ് മോദി കേരളം സന്ദര്‍ശിക്കുന്നത്. മൂന്ന് തവണ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്മിദേവിയുടെ നീധിയാണ് ഈ മണ്ണ്. കാണാന്‍ ഏറെ സുന്ദരമാണെന്നും കേരളീയര്‍ സ്നേഹം ഉള്ളവരാണെന്നും പ്രഹ്ലാദ് മോദി പ്രതികരിച്ചു.
പ്രധാനമന്ത്രിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, മോദി പ്രധാനമന്ത്രിയായതു കൊണ്ട് നിങ്ങള്‍ക്ക് സന്തോഷമല്ലേ എന്നായിരുന്നു മറുചോദ്യം. പ്രധാനമന്ത്രി എന്ന നിലയിലും സഹോദരന് എന്ന നിലയിലും നരേന്ദ്രമോദിയുമായി നല്ല ബന്ധമാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലോ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഹ്ലാദ മോദിയുടെ സുഹൃത്തും മുംബെയിലെ പ്രമുഖ വ്യവസായിയുമായ കൊല്ലം തേവലക്കര അലക്സാണ്ടര്‍ പ്രിന്‍സ് വൈദ്യന്റെ മകള്‍ പ്രവീണയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് പ്രഹ്ലാദ് മോദി കേരളത്തില്‍ എത്തിയത് .വിശ്വഹിന്ദു മഹാ സംഘ് ദേശീയ അധ്യക്ഷന്‍ കൂടിയാണ് പ്രഹ്ലാദ് മോദി. പ്രഹ്ലാദ് മോദിയുമായി കാല്‍നൂറ്റാണ്ടുകാലത്തെ സൗഹൃദമുണ്ടെന്നു അലക്സാണ്ടര്‍ പറഞ്ഞു. ഓള് ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായ പ്രഹ്ലാദ് മോദി 26 നു നാട്ടിലേക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: