ഹോങ്കോങ്: പ്രശസ്തമായ ഹോങ്കോങ് ജംബോ ഫ്‌ലോട്ടിങ് റസ്റ്ററന്റ് തെക്കന്‍ ചൈനാക്കടലില്‍ മുങ്ങി. ഒരാഴ്ച മുന്‍പ് അറ്റകുറ്റപ്പണികള്‍ക്കായി ഇത് ഹോങ്കോങ്ങില്‍ നിന്നു ബോട്ടുകളില്‍ കെട്ടിവലിച്ചു മാറ്റാന്‍ തുടങ്ങിയിരുന്നു. ഈ യാത്രയ്‌ക്കിടെ ഷീഷാ ദ്വീപുകള്‍ക്കു സമീപത്തുകൂടി പോകുമ്പോള്‍ കൂടുതല്‍ തകരാറു പറ്റുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു.
ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള റെസ്റ്റോറന്റാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റൊറന്റായിരുന്നു ഇത് ഒരിക്കല്‍. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്. ഒരു തുറമുഖത്തേക്ക് റെസ്റ്റൊറന്റ് യാത്ര ചെയ്യുകയായിരുന്നുവെന്നും ചില പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് ഇത് തെക്കന്‍ ചൈനാ കടലിലുള്ള ഷിന്‍ഷ ദ്വീപുകള്‍ക്കു സമീപം തലകീഴായി മറിയുകയായിരുന്നുവെന്നും അബെര്‍ദീന്‍ റെസ്റ്റൊറന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
1971ലാണ് ഈ റസ്റ്ററന്റ് രൂപകല്‍പന ചെയ്തത്. 80 മീറ്ററോളം നീളമുണ്ടായിരുന്ന ജംബോയിലെ പരമ്പരാഗത ചൈനീസ് വിഭവങ്ങള്‍ ജനപ്രിയമായിരുന്നു. എലിസബത്ത് രാജ്ഞി, നടന്‍ ടോം ക്രൂസ് തുടങ്ങിയ പ്രമുഖര്‍ ഇവിടെനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: