കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരന് ചേര്‍ത്തലയില്‍ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറില്‍ വിനീത തുറവൂര്‍ ചിത്രം നിര്‍മ്മിക്കുന്നത്. നിപ്പ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്.
വിശ്വന് മലയന്‍ എന്ന തെയ്യക്കാരന്റെ വ്യത്യസ്ത വേഷമാണ് ജിജോ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യന്. നാട്ടുകാരില്‍ ചിലര്‍ക്ക് വിശ്വന് ഒരു ഹീറോയാണെങ്കില്‍, മറ്റ് ചിലര്‍ക്ക് അയാള്‍ ഒരു വില്ലനാണ്. ഞാറ്റുവേല പാടം കടന്ന്, കന്നി കൊയ്ത്ത് കഴിഞ്ഞ്, പൂരപ്പറമ്പിലെ കെട്ടുകാഴ്ചകളില്‍ ഗ്രാമം ഒന്നടങ്കം മുങ്ങിത്താഴുമ്പോള്‍, ജീവിതകാശത്തിലെ പെരുമലയന് പട്ടെറിഞ്ഞ് എങ്ങോ പോയ് മറഞ്ഞിരുന്നു!.
താളമേളങ്ങളുടെ പശ്ചത്തലത്തില്‍, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരന്. സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുന്‍പേ, ജിവിതകാശത്തില്‍ പോയ്മറഞ്ഞ പെരുമലയന്റെ കഥ. സെപ്റ്റംബര്‍ മാസം വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
രചന, സംവിധാനം – സജീവ് കിളികുലം, ക്യാമറ – പ്രശാന്ത് മാധവ്, ഗാനങ്ങള്‍ – സജീവ് കിളികുലം, നിഥിന് കെ.ചെറിയാന്, സംഗീതം – സജീവ് കിളികുലം, എബിന് പള്ളിച്ചന്‍, ആലാപനം -നിത്യാമാമന്‍,എഡിറ്റര്‍ -ഹരി ജി.നായര്‍, പശ്ചാത്തല സംഗീതം – കല – വിനീഷ് കൂത്തുപറമ്പ്, പിആര്‍ഒ- അയ്മനം സാജന്.
ജിജോ ഗോപി ,ശ്രീലക്ഷ്മി അരവിന്ദാക്ഷന്, സുല്ഫിയമജീദ്,ഡോ.അനഘ, ശിവദാസന്‍ മട്ടന്നൂര്‍, രാജേന്ദ്രന് തയാട്ട്, നാദം മുരളി, ടോജോ ഉപ്പുതറ, അജയഘോഷ്, ജയിംസ് കിടങ്ങറ, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബെക്കാഡി ബാബു, അജിത്ത് പിണറായി, രവി ചീരാറ്റ, ബാബു മുനിയറ, കൃഷ്ണ, ശ്രീകീര്‍ത്തി, ഗീത എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: