തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു.പേരൂര്‍ക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജന്‍(48) ശിവദേവ്(11) എന്നിവരാണ് മരിച്ചത്.തന്റെ മരണത്തിന് കാരണക്കാരായവര്‍ എന്ന പേരില്‍ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രകാശ് പങ്കുവെച്ചിരുന്നു.ഇതിന് പിറകെയാണ് അപകടമരണം സംഭവിച്ചത്.
കത്തില്‍ പറയുന്നത്
‘ മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു.അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ, ഞങ്ങളുടെ മരണത്തിന് കാരണം എന്റെ ഭാര്യ ശിവകലയും അവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റനില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവരാണ്.ഇവര്‍ എന്നെയും മക്കളെയും മാനസികമായും, സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു.എന്നെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരന് ആക്കി.
ഇവര്‍ക്കെതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് എനിക്കറിയില്ല, എന്ത് തന്നെ ആയാലും നിയമ ഭരണ സംവിധാനം ഉപയോഗിച്ച് ഇവരെ നാട്ടില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് ഞാനും മകനും കരുതുന്നു.അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹ്റനില്‍ എന്റെ ഭാര്യയ്ക്കൊപ്പമാണ് കഴിയുന്നത്.എന്റെയും മക്കളുടെയും തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിന് മുന്നില്‍ രക്ഷപ്പെടരുത്.ഇത് എന്റെയും മകന് ശിവദേവിന്റെയും മരണമൊഴിയാണ്.ഞങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണം. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് തങ്ങള്‍ ഇതൊക്കെ കാണും’:- പ്രകാശിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.അപകടത്തില്‍പ്പെട്ട കാറില്‍ നിന്നാണ് പോലീസിന് കത്ത് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: