ദിസ്പൂര്‍: ലോകത്തിലേക്കും ഏറ്റവും നല്ല തേയില ലഭിക്കുന്ന സ്ഥലമാണ് ആസാം. അതില്‍ തന്നെ ഏറ്റവും ഗുണമേന്മയുളളതും, സ്വര്‍ണ്ണനിറമുളള അപൂര്‍വ്വഇനം ഓര്‍ഗാനിക്ക് തെയില വിളവെടുപ്പ് നടത്തി.പബോജന്‍ ഗോള്‍ഡ് ടീ എന്ന ഇനമാണ് കഴിഞ്ഞ ദിവസം വിളവെടുപ്പിന് ശേഷം ലേലത്തിന് വെച്ചത്. ഇത്തവണത്തെ വിളവെടുപ്പില്‍ ആകെ ലഭിച്ചത് ഒരു കിലോ തേയിലയാണ്.അത് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റ് പോയത്. ഇത് ഉപഭോക്താക്കളില്‍ എത്തുമ്പോള്‍ തുക എത്രയായിരിക്കും.
ആസാമിലെ ഗോലഘട്ട് ജില്ലയിലാണ് പബോജന്‍ ഗോള്‍ഡ് ടീം കൃഷി ചെയ്യുന്നത്. ഈ ഇലകള്‍ കൊണ്ട് ഉണ്ടാക്കുന്ന ചായക്ക് സ്വര്‍ണ്ണനിറമാണ്.ഇതിനാലാണ് ഇതിന് ഗോള്‍ഡ് ടീ എന്ന പേര് ലഭിക്കാന്‍ കാരണം.തേയില രണ്ടാം വിളവിന് പാകമാകുമ്പോള്‍ മാത്രമാണ് ഇലകള്‍ നുളളുക.ഇതാണ് സ്വര്‍ണ്ണനിറമായി മാറുക.ഈ പ്രത്യേകതകൊണ്ട് ചായയ്ക്ക് അപാരസ്വാദ് ആയിരിക്കും.ഇതാണ് ഇതിന്റെ വന്വിലയ്ക്കും കാരണം.നിരവധി തേയില ഇനങ്ങള്‍ ആസാമില്‍ ലഭിക്കുമെങ്കിലും ഏറ്റവും മികച്ചത് പബോജന്‍ ഗോള്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: