ആലപ്പുഴ: ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര സുരക്ഷപിഴവ് കണ്ടെത്തിയ കുട്ടനാട് സ്വദേശി ആപ്പിളിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി.മങ്കൊമ്പകാരനായ കെ.എസ് അനനന്തകൃഷ്ണനാണ് പിഴവ് കണ്ടെത്തിയത്.ഉപഭോക്താക്കളെ ബാധിക്കുന്ന സുരക്ഷവീഴ്ച്ച ഐ ക്ലൗഡ് ഇ-മെയിലില്‍ കണ്ടെത്തിയ അനന്തകൃഷ്ണന് ഇത് വ്യക്തമാക്കി ആപ്പിളിന്റെ എന്‍ജിനീയര്‍മാര്‍ക്ക് വിവരം കൈമാറുകയായിരുന്നു.
മങ്കൊമ്പ് കൃഷ്ണവിഹാറില്‍ കൃഷ്ണകുമാറിന്റെ മകനും, പത്തനംതിട്ട മൗണ്ട്സിയോണ്‍ എഞ്ചിനീയറിങ് കോളേജ് ബി.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമാണ് അനന്തകൃഷ്ണന്.അനന്തകൃഷഅന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അപ്പിള് തകരാര്‍ പരിഹരിച്ചു.ഹോള്‍ ഓഫ് ഫെയിമില്‍ അംഗത്വവും, 2500 യുഎസ് ഡോളറും ആപ്പിള്‍ സമ്മാനമായി നല്കി.മുന്‍പ് ഗൂഗിള്‍, ഗിറ്റ് ഹബ്, ഫെയസ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഹോള്‍ ഓഫ് ഫെയിമിലും അനന്തകൃഷ്ണന് ഇടം നേടിയിരുന്നു.പ്ലസ്ടുവിനു പഠിക്കുമ്പോള്‍ മുതല്‍ എത്തിക്കല്‍ ഹൈക്കിങ് രംഗത്ത് ഗവേഷണം നടത്തിയ വരുന്ന അനന്തകൃഷ്ണന് കേരള പോലീസ് സൈബര്‍ ഡോമിലംഗമാണ്.ചമ്പക്കുളം ഫാ.തോമസ് പൊരുക്കര സെന്‍ട്രല്‍ സ്കൂള്‍ അധ്യാപിക ശ്രീജ കൃഷ്ണകുമാറാണ് അമ്മ.സഹോദരി: ഗൗരി പാര്‍വതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: