ന്യൂഡല്‍ഹി: ഭരണപാടവവും ജനകീയതയും മുഖമുദ്രയായിട്ടുള്ള ദ്രൗപദി മുര്‍മുവിന്റെ ജീവിതം വ്യക്തിപരമായ ദുരന്തങ്ങളാലും അടയാളപ്പെടുത്തുന്നതാണ്. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയില്‍ കര്‍ഷകനായിരുന്ന ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ മകളായി പിറന്ന മുര്‍മുവിന്റെ ചെറുപ്പം ദാരിദ്രം നിറഞ്ഞതായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം കഴിച്ചു. കുടുംബ ജീവിതത്തില്‍ ദുരിതങ്ങളാണ് നേരിടേണ്ടി വന്നത്. ഭര്‍ത്താവും രണ്ട് ആണ്മക്കളും അകാലത്തില്‍ മരണമടഞ്ഞു.
ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗം.ഇതിന്റെ സങ്കടം മാറുന്നതിന് മുമ്പ് മൂത്ത മകന് ലക്ഷ്മണിനേയും ദ്രൗപദിക്ക് നഷ്ടമായി. 2009ലായിരുന്നു ഈ മരണം. കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. . 2012ല്‍ റോഡപകടത്തില്‍ ഇളയ മകനേയും നഷ്ടമായി.മകള്‍ ഇതിശ്രീ മാത്രമാണ് ഒപ്പമുള്ളത്.
ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മു നേതൃ ശേഷിയുടെയും സംഘാടന സാമര്‍ഥ്യത്തിന്റെയും പടവുകളിലൂടെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തുന്നത്.
ഝാര്‍ഖണ്ഡിലെ ആദ്യത്തെ വനിതാ ഗവര്‍ണറായ മുര്‍മു ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിലാണ് ജനിച്ചത്. സാന്താള്‍ ഗോത്രത്തിന്റെ പ്രതിനിധിയായ മുര്‍മു രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയുമാണ്. 2015 മുതല്‍ 2021 വരെയായിരുന്നു മുര്‍മുവിന്റെ ഗവര്‍ണര്‍ കാലാവധി. ഇതിനിടെ ബി.ജെ.പി.ഭരണം മാറി യു.പി.എ. മുന്നണിയിലുള്ള ജെ.എം.എം. ഭരണം പിടിച്ചു.
ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായും ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്ത ശേഷം 1997ല്‍ ബിജെപിയില്‍ ചേര്‍ന്നു.
. 1997ല്‍ റായ്റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി. 2000ത്തില്‍ നിയമസഭയിലെത്തിയ മുര്‍മു ബി.ജെ.പി.ബി.ജെ.ഡി. സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യംചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.
ഒഡീഷയിലെ മയൂഭഞ്ചില്‍ ജനിച്ച അവര്‍ ഒഡീഷയിലെ ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായും ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്ത ശേഷം 1997ല്‍ ബിജെപിയില്‍ ചേര്‍ന്നു.
കര്‍ഷകനായിരുന്ന ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ മകളായി പിറന്ന ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് ആണ്മക്കളും ഒരു മകളും ഉണ്ടായിരുന്നു. ഭര്‍ത്താവിനെയും രണ്ട് ആണ്മക്കളെയും നഷ്ടപ്പെട്ട മുര്‍മുവിന്റെ ജീവിതം വ്യക്തിപരമായ ദുരന്തങ്ങളാലും അടയാളപ്പെടുത്തുന്നതാണ്.മകള്‍ ഇതിശ്രീ
പ്രതികരിക്കാൻ ഇവിടെ എഴുതുക: