ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു മത്സരിക്കും. രാഷ്ട്രപതി പദത്തിലേക്ക് മത്സരിക്കുന്ന ആദ്യ ഗോത്ര വനിതയാണ്. ദ്രൗപതി മുര്‍മുവിലൂടെ പുതിയൊരു ചരിത്രം കൂടിയാണ് ബിജെപി കുറിക്കുന്നത്.
ഒഡീഷയില്‍ നിന്നുള്ള വനവാസി നേതാവും മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറുമാണ് ദ്രൗപതി മുര്‍മു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ദ്രൗപതി മുര്‍മുവിന്റെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവര്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു. രാവിലെ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി. നദ്ദ എന്നിവര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2000 മുതല്‍ 2004വരെ ഒഡീഷയിലെ റയ്റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവര്‍. 2000 മാര്‍ച്ച് ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗത മന്ത്രിയായിരുന്നു.
2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു. 2015 മെയ് 18മുതല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണ്ണറാണ്. ദ്രൗപതി മുര്‍മുവിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് നവീന്‍ പട്നായിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: