കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ദിഖിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ് സ്വകാര്യ മാധ്യത്തിന് നല്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടന് ദിലീപിന് ഒരു അബന്ധം പറ്റിയതാണെന്നും താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നായിരുന്നു സിദ്ദിഖിന്റെ പ്രസ്താവന.
കേസില്‍ ദിലീപിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. അതിന്റെ ഭാഗമായി ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ചോദ്യം ചെയ്തുവരികയാണ്.
പള്‍സര്‍ സുനിയുടേതെന്ന രീതിയില്‍ പുറത്തുവന്ന കത്തില്‍ ദിലീപും സിദ്ദുഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിച്ചിരുന്നു. ഈസാഹചര്യത്തിലാണ് ദിലീപിന് അബദ്ധം പറ്റിയതാണെന്ന് സിദ്ദിഖ് പറഞ്ഞതെന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
സിദ്ദിഖിനെ കൂടാതെ ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വറിന്റെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് കോടതിയില്‍ ദിലീപ് അറിയിച്ചിരുന്നു. നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായ ഇയാള്‍ വിചാരണ ഘട്ടത്തില്‍ കൂറ് മാറിയിരുന്നു. പിന്നാലെ ഹൈദരാലിയോടെ മൊഴി മാറ്റി പറയാന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ആവശ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: