ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ഏരിയയിലെ ഇസ്ലാമിയ ഫരീദിയ സ്കൂളില്‍ നൂറു വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. പതിനേഴാം നൂറ്റാണ്ടിലെ സൂഫി സന്യാസി ഹസ്രത്ത് ഷാ മുഹമ്മദ് ഫരീദ് ഉദ് ദിന് ബാഗ്ദാദിയുടെ പേരിലുള്ള സ്കൂളില്‍ വാര്‍ഷിക ദിന ചടങ്ങിന്റെ തലേന്നാണ് സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ ഇസ്ലാമിക പതാകയ്ക്ക് പകരം ദേശീയ പതാക സ്ഥാപിച്ചക്.
ചടങ്ങില്‍ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ദരക്ഷ ഇന്ദ്രാബി, ഡിഡിസി ചെയര്‍പേഴ്സണ്‍ കിഷ്ത്വര്‍ പൂജ താക്കൂര്‍, ജാമിയ മസ്ജിദ് ഇമാം കിഷ്ത്വാര്‍ ഫാറൂഖ് അഹമ്മദ് കിച്ലൂ, ജമാത്ത് ഇ ഇസ്ലാമി നേതാക്കള്‍, ഡിഡിസി അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.
ഒരു ദിവസം മുമ്പ് ‘ഓപ്പറേഷന് സദ്ഭാവന’ എന്ന പേരില്‍ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഇന്ത്യന്‍ സൈന്യം പതാക പോസ്റ്റ് സ്ഥാപിച്ചിരുന്നു. മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ദൂരെയുള്ള പ്രദേശങ്ങളിലെ 10 സര്‍ക്കാര്‍ സ്കൂളുകളില്‍ ദേശീയ പതാക പോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ സംരംഭത്തിന്റെ ഭാഗമായി ആണിത്.
സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ സ്ഥാപിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ 130 എഡി റെജിമെന്റ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് ഏതാണ്ട് പൂര്‍ത്തിയാക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: