തിരുവനന്തപുരം : എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് കേന്ദ്ര വിദേശകാര്യസഹമന്ത്രിവി.മുരളീധരന് നേതൃത്വം നല്കി. ടി പി സെന്‍കുമാര്‍,ഒ രാജഗോപാല്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിലാണ് ഇത്തവണ ആഘോഷങ്ങള്‍. രാജ്യത്ത് യോഗദിനാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത 75 പ്രത്യേക വേദികളില്‍ ഒന്നാണ് കിഴക്കെനട.
രാവിലെ ആറു മണിക്ക് വി.മുരളീധരന് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് യോഗാഭ്യാസവും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത മൈസുരുവിലെ യോഗ ദിന പരിപാടിയുടെ തല്‍സമയ സംപ്രേഷണവും നടന്നു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോഴിക്കോട് നടന്ന യോഗാദിന പരിപാടിയില്‍ പങ്കെടുത്തു
ആയുഷ് , വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലെ യോഗ ദിനാഘോഷങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ പരിപാടി ഇത്തവണത്തെ പ്രത്യേകതയാണ്.’ ഗാര്ഡിയന് റിങ് ‘എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ തുടക്കം ജപ്പാനില്‍ നിന്ന് പുലര്‍ച്ചെ 3 മണിക്കാണ്. അമേരിക്കയിലും കാനഡിലും നിന്നുള്ള യോഗദിന പരിപാടികളോടെയാണ് സമാപനം.
‘ഒരു സൂര്യന് ഒരു ഭൂമി’ എന്ന സങ്കല്പത്തിലധിഷ്ഠിതമായ ‘ഗാര്ഡിയന് റിങ്’, യോഗയുടെ ഏകതാഭാവം മുന്നോട്ടു വയ്ക്കുന്നു. ലോകത്തിനാകെ ഐക്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പകരുന്നതാവും ഇത്തവണത്തെ യോഗദിനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നടക്കുന്ന യോഗദിനാഘോഷം ഇതുവരെയുള്ളവയില്‍ വച്ച് ഏറ്റവും പ്രൗഢഗംഭീരമാകും. കേന്ദ്രമന്ത്രി സഭയിലെ 75 അംഗങ്ങള്‍ 75 തിരഞ്ഞെടുക്കപ്പെട്ടയിടങ്ങളില്‍ യോഗാഭ്യാസത്തില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ നാസിക്കിലെ ജ്യോതിര്‍ലിംഗ ട്രിംബകേശ്വര് ക്ഷേത്രസമുച്ചയത്തിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഡല്‍ഹിയിലെ പുരാനകിലയിലും യോഗാഭ്യാസങ്ങളുടെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: