Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തികത്തട്ടിപ്പിന്റെ സഹകരണ മാതൃക

പാര്‍ട്ടി നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കാനും, കള്ളപ്പണം വെളുപ്പിക്കാനുമുള്ള സുരക്ഷിത ഇടമായും സഹകരണ ബാങ്കുകളെ കൊണ്ടുനടക്കുന്നു. പണം തട്ടിപ്പിന് സഹായമാവുന്ന വിധത്തില്‍ ഒരേ ഭരണസമിതിയെ തന്നെ നിലനിര്‍ത്തുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പോലും അവഗണിക്കുന്നു. സാമ്പത്തികത്തട്ടിപ്പിന്റെ സഹകരണ മാതൃകയാണിത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 21, 2022, 05:00 am IST
inEditorial

ഏറെ കോളിളക്കം സൃഷ്ടിച്ച തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചത് ക്രമക്കേട് നടത്തിയവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തം. നടപടികളില്‍ വീഴ്ചയൊന്നും സംഭവിച്ചതിന് തെളിവില്ലെന്നു കണ്ടെത്തിയാണത്രേ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്നത്. സസ്‌പെന്‍ഷനിലായവരില്‍ രണ്ട് പേര്‍ വിരമിച്ചിരുന്നു. അവശേഷിക്കുന്നവരില്‍ ഏഴ് പേര്‍ക്ക് ജില്ലയ്‌ക്ക് പുറത്ത് നിയമനം നല്‍കാനാണ്  തീരുമാനം. മറ്റുള്ളവര്‍ കരുവന്നൂര്‍ ബാങ്കില്‍ തന്നെ പഴയതുപോലെ തുടരും. ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റാരോപണങ്ങളില്‍ മതിയായ തെളിവുകള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ഇവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നു എന്നാണ് സഹകരണവകുപ്പിന്റെ ഉത്തരവിലുള്ളത്. അതേസമയം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയാണ് ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റുന്നതെന്നും പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് നടപടികളില്‍ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണെന്നു പറയുമ്പോള്‍ തന്നെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയെന്ന് പറയുന്നതില്‍ പൊരുത്തക്കേടുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിത്യേനയെന്നോണം നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് മറയിടുന്നതിന്റെ ഭാഗമാണ് കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.  

ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് തെറ്റായ നടപടിയാണെന്നും, കോടികളുടെ തട്ടിപ്പ് നടന്ന കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നും കരുവന്നൂര്‍ ബാങ്കിലെ തിരിമറികള്‍ക്കെതിരെ പരാതിപ്പെട്ടയാള്‍ പറയുന്നതാണ് ശരി. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ മുന്നോട്ടുപോകുകയാണ്. തട്ടിപ്പുകാരില്‍നിന്ന് എങ്ങനെ പണം ഈടാക്കണമെന്ന് കാണിച്ച് വിദഗ്‌ദ്ധ സമിതി സഹകരണ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഭരണസമിതിയംഗങ്ങളുടെയും ഇല്ലാത്ത ഈട് കാണിച്ച് വന്‍തുക വായ്‌പയെടുത്തവരുടെയും വസ്തുവഹകള്‍ കണ്ടുകെട്ടി വിറ്റഴിച്ച് ബാങ്കിലേക്ക് മുതല്‍ക്കൂട്ടണമെന്നാണ് ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എട്ട് മാസമായിട്ടും നടപടിയൊന്നും എടുക്കാതെ അത് പൂഴ്‌ത്തിവയ്‌ക്കുകയാണ് സഹകരണവകുപ്പ് ചെയ്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനമെന്നും പരാതിക്കാര്‍ കരുതുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. അംഗങ്ങള്‍ ഈടു നല്‍കിയ വസ്തു വച്ച് ഭരണസമിതിക്കാര്‍ വന്‍തുകകള്‍ നേടിയെന്ന വിവരം കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്കിനെ സഹായിക്കാന്‍ കണ്‍സോര്‍ഷ്യമുണ്ടാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ മറ്റ് സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാക്കേണ്ടിവരുമെന്നതിനാല്‍ പ്രഖ്യാപനം വെറുംവാക്കായി.

കരുവന്നൂര്‍ ബാങ്കിന്റെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളത് പാര്‍ട്ടി നേതാക്കളുടെ അറിവോടും സമ്മതത്തോടെയുമാണെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം നേതാക്കളും സഹകരണ വകുപ്പും ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയെങ്കിലും അതൊക്കെ വെറുംവാക്കായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. പാര്‍ട്ടിയുടെ ഭാഗമായി നിന്ന് സാമ്പത്തിക തട്ടിപ്പു നടത്തുന്നവരെ എന്തുവില കൊടുത്തും സംരക്ഷിക്കുകയെന്നതാണ് സിപിഎമ്മിന്റെ നയം. പാര്‍ട്ടിയും ഇത്തരം തട്ടിപ്പുകളുടെ ഗുണഭോക്താവാകുന്നതാണ് ഇതിനു കാരണം. കരുവന്നൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പലതും പണം തിരിമറികളുടെ കേന്ദ്രങ്ങളാണ്. നോട്ട് നിരോധന കാലത്ത് ജനങ്ങള്‍ അത് കാണുകയും ചെയ്തു. പാര്‍ട്ടി നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കാനും, കള്ളപ്പണം വെളുപ്പിക്കാനുമുള്ള സുരക്ഷിത ഇടമായും സഹകരണ ബാങ്കുകളെ കൊണ്ടുനടക്കുന്നു. പണം തട്ടിപ്പിന് സഹായമാവുന്ന വിധത്തില്‍ ഒരേ ഭരണസമിതിയെ തന്നെ നിലനിര്‍ത്തുന്നു. ഒരുതരത്തിലുള്ള പരിശോധനയും അനുവദിക്കില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പോലും അവഗണിക്കും. സാമ്പത്തികത്തട്ടിപ്പിന്റെ സഹകരണ മാതൃകയാണിത്. താക്കോല്‍ സ്ഥിരമായി കള്ളന്റെ കൈവശമായാല്‍ കളവ് സ്വാഭാവികമായിരിക്കുമല്ലോ.

Tags: keralaസാമ്പത്തിക തട്ടിപ്പ്അഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.