ന്യൂദല്‍ഹി: ചൈനയിലെ ഷെല്‍ കമ്പനികളെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സമ്മതിച്ച ഇന്ത്യയിലെ 400 ഓളം വരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും കമ്പനി സെക്രട്ടറിമാരും കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍.
20 സൈനികരുടെ മരണത്തിന് കാരണമായ 2020ലെ ഗല്‍വാന്‍ ആക്രമണത്തിന് ശേഷം ചൈനീസ് കമ്പനികളെയും അവിടെനിന്നുള്ള നിക്ഷേപങ്ങളെയും വിലക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയില്‍ നിന്നും നേരിട്ടുള്ള നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ എത്തിയിട്ടില്ല. എങ്കിലും ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷം 12500 കോടി ഡോളര്‍ എന്ന റെക്കോഡ് സംഖ്യയില്‍ എത്തിനില്‍ക്കുകയാണ്.
ഇന്ത്യയിലേക്ക് ചൈനക്കാരുടെ ഉടമസ്ഥതയിലുള്ളതും ചൈനക്കാര്‍ നടത്തുന്നതുമായ ഷെല്‍ കമ്പനികളെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും കമ്പനി സെക്രട്ടറിമാരും കൊണ്ടുവന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ധനകാര്യ രഹസ്യാന്വേഷണവിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: