Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഐ മണ്ഡലം സമ്മേളനം; മുല്ലക്കരയുടെ മഹാഭാരതവും ചര്‍ച്ചയാകും, അരയും തലയും മുറുക്കി ഇരുപക്ഷവും, ചിഞ്ചുറാണിയുടെ രഹസ്യവിലക്കും പൊട്ടിത്തെറിയാകും

സഹകരണ ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധിക്കെതിരെ അച്ചടക്ക നടപടി എടുത്തതിന്റെയും ജില്ലാ സെക്രട്ടറി സ്ഥാനം 'വെടക്കാക്കി തനിക്കാക്കി' എന്ന് ആരോപിച്ചുമായിരുന്നു മുല്ലക്കരയുടെ പുസ്തകത്തിന് ഒരുവിഭാഗം വിലക്ക് ഏര്‍പ്പെടുത്തിയത്.

Janmabhumi Online by Janmabhumi Online
Jun 20, 2022, 03:23 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ചാത്തന്നൂര്‍: സിപിഐ ചാത്തന്നൂര്‍ മണ്ഡലം സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരോപണപ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗത്ത്. വാട്‌സ്ആപ്പ് സന്ദേശങ്ങളും ലഘുലേഖകളുമായി ഇരുവിഭാഗവും രംഗത്തുണ്ട്. പുസ്തകകച്ചവടം പോലും ആയുധമാക്കി ഇരുവിഭാഗവും കൊമ്പ് കോര്‍ക്കുമ്പോള്‍ മണ്ഡലം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരം ഉറപ്പാക്കി വോട്ട് പിടിത്തവും തുടങ്ങിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ എഴുതിയ മഹാഭാരതത്തിലൂടെ എന്ന പുസ്തകത്തിന് ചാത്തന്നൂര്‍ സിപിഐയിലെ ഇസ്മയില്‍, പ്രകാശ്ബാബു പക്ഷങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് 24ന് ആരംഭിക്കുന്ന മണ്ഡലം സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചന.

മന്ത്രി ചിഞ്ചുറാണിക്ക് ഏര്‍പ്പെടുത്തിയ രഹസ്യവിലക്കും സമ്മേളനത്തില്‍ പൊട്ടിത്തെറി സൃഷ്ടിച്ചേക്കും. സഹകരണ ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധിക്കെതിരെ അച്ചടക്ക നടപടി എടുത്തതിന്റെയും ജില്ലാ സെക്രട്ടറി സ്ഥാനം ‘വെടക്കാക്കി തനിക്കാക്കി’ എന്ന് ആരോപിച്ചുമായിരുന്നു മുല്ലക്കരയുടെ പുസ്തകത്തിന് ഒരുവിഭാഗം വിലക്ക് ഏര്‍പ്പെടുത്തിയത്. പുതുതായി രൂപം കൊള്ളുന്ന പരവൂര്‍ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ്ബാബു പക്ഷം മുന്നോട്ടുവയ്‌ക്കുന്ന മുന്‍ കോണ്‍ഗ്രസുകാരനാണ് പുസ്തക വില്പന പൊളിച്ചടുക്കാന്‍ പ്രധാനമായും കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍ കാനം പക്ഷം വാശിയോടെ പുസ്തകത്തിന്റെ പ്രചരണവും വില്പനയും ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. ഇതിന്റെ കൂടി വൈരാഗ്യത്തില്‍ കാനം പക്ഷത്ത് നിന്നൊരാള്‍ സെക്രട്ടറി സ്ഥാനത്ത് എത്തരുതെന്ന നിലപാടിലാണ് പ്രകാശ്ബാബു പക്ഷം. കുറച്ചുകാലം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച സംസ്ഥാന നേതാവിനെ വെന്റിലേറ്റര്‍ സെക്രട്ടറിയെന്നും ഇക്കൂട്ടര്‍ അക്ഷേപിച്ചിരുന്നു.

ചിഞ്ചുറാണി അടക്കമുള്ള കാനം പക്ഷ നേതാക്കള്‍ക്ക് നേരത്തെ തന്നെ ചാത്തന്നൂരില്‍ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലം കമ്മിറ്റിയില്‍ ചാത്തന്നൂരില്‍ സ്ഥാനാര്‍ഥിയായിക്കൂടി നിര്‍ദ്ദേശിച്ചതോടെ ചിഞ്ചുറാണിയുടെ പേര് ഉയര്‍ത്തിയവരെ മണ്ഡലം സമ്മേളനത്തില്‍ ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ തുടങ്ങി. ഇതു വകവയ്‌ക്കാതെ കാനം പക്ഷം ചാത്തന്നൂരില്‍ പരമാവധി വേദികള്‍ സംഘടിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സമ്മേളനത്തോടെ ചാത്തന്നൂരില്‍ കാനം പക്ഷത്തിന്റെ തല അരിയുമെന്നാണ് പ്രകാശ്ബാബു പക്ഷത്തിന്റെ വെല്ലുവിളി. ഇതു വ്യക്തമായി അറിയാവുന്ന ജില്ലയിലെ സംസ്ഥാന നേതാക്കള്‍ ചാത്തന്നൂര്‍ മണ്ഡലം സമ്മേളനത്തില്‍ അര്‍ഹരായവരെ സെക്രട്ടറി സ്ഥാനത്ത് നിന്നടക്കം വെട്ടിനിരത്താതിരിക്കാന്‍ പ്രത്യേക ജാഗ്രതയിലാണ്.

കാനംപക്ഷത്തോട് വിജയിപ്പുണ്ടെങ്കിലും സെക്രട്ടറി സ്ഥാനത്ത് നിന്നും അര്‍ഹരെ വെട്ടിനിരത്തരുതെന്ന നിലപാടിലാണ് ഇസ്മയില്‍ പക്ഷം. ഇതിനുപുറമേ സംസ്ഥാന സെക്രട്ടറിയാകാനുള്ള കുപ്പായം കരുതിവച്ചിരിക്കുന്ന സംസ്ഥാന നേതാവിന്റെ മകന്റെ ലഹരിമാഫിയ ബന്ധങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

Tags: kollamMullakkara RathnakaranChinju ranicpi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മക്കാവൂവിനെ തോളിലെടുത്തും ആനയെ ഊട്ടിയും മന്ത്രി ചിഞ്ചുറാണി; മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിൽ താരമായി കുഞ്ഞൻ അനാക്കോണ്ടയും രൗദ്രയും

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

വാക്സിനെടുത്തിട്ടും ഏഴ്‌ വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

മോദിക്ക് തീയിലൂടെ നീന്തേണ്ടി വരും; കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന നേതാവിന് ഇനി ദുര്‍ഘടപാത

ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി : രാജീവ് ചന്ദ്രശേഖര്‍

കോട്ടയത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു

ബംഗ്ലാദേശ് സൈനിക തലവന്‍ വഖാര്‍ ഉസ് സമന്‍ (ഇടത്ത്) ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് (വലത്ത്)

മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നു; യുഎസ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യസുരക്ഷ അടിയറവയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് സൈന്യം

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല: ജയിലില്‍ നിരാഹാരം തുടങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

ഇഡിയെ കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ പരാതിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് 2 കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies