കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി.ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വേദശി തോമസിനെ (37)നെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.
ദേവസ്വം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയത്.യൂടൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.ജീവനക്കാര്‍ ഇയാളെ തടഞ്ഞ് വെച്ച് പോലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: