ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് സമൂഹത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ഇ വിസകള്‍ അനുവദിക്കാള് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിസ നല്‍കും. കാബൂളിലെ കര്തേ പര്‍വാനില്‍ ഗുരുദ്വാരയില്‍ ഐഎസ് ഭീകരര്‍ സ്ഫോടനം നടത്തിയതിന് പിന്നാലെയാണ് നടപടി. സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഇ വിസകള്‍ ഹിന്ദു-സിഖ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഫ്ഗാനില്‍ നിന്ന് ഒഴിയുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനുപകരിക്കും. സുരക്ഷാസാഹചര്യങ്ങള്‍ പരിഗണിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ കൂടി അഭിപ്രായപ്രകാരമാണ് അഫ്ഗാനിലെ ഹിന്ദു-സിഖ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ഇ വിസ നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ചയാണ് കാബൂളിലെ ഗുരുദ്വാരയില്‍ സ്ഫോടനങ്ങളുണ്ടായത്. ഐഎസ് ഭീകരരും താലിബാന് ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. ഗുരുദ്വാര ആക്രമണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ഹിന്ദുക്കളും സിഖുകാരുമായി 150 പേരാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. 2020ലെ കണക്കനു
സരിച്ച് എഴുന്നൂറ് പേരാണുണ്ടായിരുന്നത്. അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ നിരവധി പേര് അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: