കൂത്തുപറമ്പ്: വൈവിധ്യങ്ങള്‍ മറന്ന് നാടിന്റെ ഉത്സവമായി രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയ ഗൃഹപ്രവേശം. കാര്യാലയ ഗൃഹപ്രവേശത്തിലും തുടര്‍ന്ന് നടന്ന ഉദ്ഘാടന സഭയിലും നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.
ഹൈന്ദവ സമാജത്തിന്റെ ശക്തിയും ആത്മവിശ്വാസവും വിളിച്ചോതുന്നതായിരുന്നു കാര്യാലയ ഗൃഹപ്രവേശം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വലിയ ജനാവലി കാര്യാലയത്തിലേക്ക് ഒഴുകിയെത്തി. രാവിലെ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാര്യാലയത്തിനകവും പുറവും നിറഞ്ഞ് കവിഞ്ഞു. അതോടൊപ്പം പഴയകാല സംഘപ്രവര്‍ത്തകരുടെ സമാഗമ വേദികൂടിയായി മാറി ഗൃഹപ്രവേശം. കാര്യാലയത്തിനകത്ത് വീരപഴശ്ശിയുടെ പ്രതിമ നിര്‍മ്മിച്ച് നല്കിയ ശില്പി ആര്.കെ. ജിതേഷിനെ ഉദ്ഘാടനസഭയില്‍ ആദരിച്ചു.
ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, കെ. സജീവന്, ഒ. രാഗേഷ്, കെ.ബി. പ്രജില്‍, അഡ്വ. എം.കെ. രഞ്ജിത്ത്, മോഹനന് മാനന്തേരി, വിജയന്വട്ടിരപം, കെ. ബാനിഷ്, എ.പി. പുരുഷോത്തമന്, ജയരാജന് മാസ്റ്റര്‍, എം. വേണുഗോപാല്‍, പി. പ്രജിത്ത്, ഷിനില്‍ ശങ്കര്‍, പി. പ്രബിന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: