ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തല്‍. ഇതിന് ശ്രമിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പ് നിരോധിച്ചു. അഗ്നിപഥിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെയാണ് കേന്ദ്രംനിരോധിച്ചത്.
പദ്ധതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് 10 ലധികം പേരെ അറസ്റ്റ് ചെയ്തു.
വാട്സാപ്പ് ഗ്രൂപ്പുകള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 8799711259 എന്ന നമ്പറിൽ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ അറിയിക്കാം. ഏതെങ്കിലും വ്യക്തികള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി സംശയം തോന്നിയാലും ഈ നമ്പറില്‍ വിളിച്ച് പറയാം.
ബീഹാറിലെ കോച്ചിംഗ് കേന്ദ്രങ്ങളും യൂട്യൂബര്‍മാരും അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കളില്‍ ഭീതിപരത്തുന്നതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: