ന്യൂദല്‍ഹി: ഈ സര്‍ക്കാരിന് അന്ത്യം കുറിക്കണമെന്നും നിങ്ങളുടെ ലക്ഷ്യം ഈ സര്‍ക്കാരിനെ താഴെ വീഴ്ത്തലാണെന്നും അഗ്നിപഥ് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി. ദല്‍ഹിയിലെ ജന്ദര്‍ മന്തറില്‍ നടത്തിയ സത്യാഗ്രഹസമരം ഞായറാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
അഗ്നിപഥ് പദ്ധതി സൈന്യത്തെ നശിപ്പിക്കുമെന്നതായിരുന്നു പ്രിയങ്കഗാന്ധിയുടെ മറ്റൊരു വാദം. സമരം ഒരിയ്ക്കലും നിര്ത്തരുതെന്നതായിരുന്നു മറ്റൊരു ആഹ്വാനം. ഈ സര്‍ക്കാരിനെ അട്ടിമറിക്കലായിരിക്കണം നിങ്ങളുടെ ലക്ഷ്യമെന്നും പ്രിയങ്ക സമരക്കാരോട് പറഞ്ഞു. പകരം പുതിയൊരു സര്‍ക്കാര്‍ രൂപീകരിക്കലായിരിക്കണം ലക്ഷ്യമെന്നും അതുെ സമരം നിര്‍ത്തരുതെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു.
ഇതോടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ശക്തികള്‍ തന്നെയാണെന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തുതുടങ്ങിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ കലാപപരിപാടികളിലേക്ക് നീങ്ങുകയാണ്. രാഹുലിന് പിന്നാലെ സോണിയഗാന്ധിയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇഡി. എങ്ങിനെയെങ്കിലും ഈ നീക്കം തടയണമെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.
പ്രിയങ്കഗാന്ധിയുടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പരസ്യാഹ്വാനം രാജ്യദ്രോഹമാണെന്ന പരാതികള്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: