ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ദല്‍ഹി മലയാളി അസോസിയേഷന്റെയും കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ദല്‍ഹി ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ ആര് കെ പുരം സെക്ടര്‍ 4-ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തില്‍ യോഗ സംഘടിപ്പിക്കുന്നു.
യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തില്‍ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ഒരു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരിപാടി പൊതു ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായാണ് സംഘടിപ്പിക്കുന്നത്.
ഭാരതം ലോകത്തിനു നല്കിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതല്‍ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: