പാട്ന : പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീപിടിച്ചതോടെ ബീഹാറില്‍ സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പാട്നയില്‍ നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ട ബോയിങ് 737-800 വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
പറന്നുയര്‍ന്ന വിമാനനത്തിന്റെ ഇടത് ഭാഗത്തായി പക്ഷി വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിനില്‍ തീപിടിച്ചത് ശ്രദ്ധയില്പ്പെട്ടപ്രദേശവാസികള് ഇക്കാര്യം അധികൃതരെ അറിയിക്കുകയും അടിയന്തിര സന്ദേശം നല്കി തിരിച്ചിറക്കുകയുമായിരുന്നു. 185 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്.
പക്ഷി ഇടിച്ചതാണ് എന്ജിന് തകരാര്‍ സംഭവിക്കാന്‍ കാരണം. എഞ്ചിനിലെ മൂന്ന് ഫാന്‍ ബ്ലേഡുകള് തകര്‍ന്നനിലയിലാണ്. എഞ്ചിനില്‍ പക്ഷി ഇടിച്ചെന്ന സംശയം തോന്നിയതോടെ മുന്‍കരുതലെന്ന നിലയില്‍ ക്യാപ്റ്റന്‍ എന്ജിന് ഷട്ട്ഡൗണ്‍ ചെയ്തെന്നും പാട്നയില്‍ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: