ന്യൂദല്‍ഹി: കശ്മീരിലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെ 1990കളില്‍ ഇസ്ലാമിക തീവ്രവാദികള്‍ വംശഹത്യ നടത്തിയ സംഭവത്തെ നിസ്സാരമായി കണ്ട് പ്രസ്താവന നടത്തിയ നടി സായ് പല്ലവിയ്ക്ക് മനം മാറ്റം. നടിയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നതോടെയാണ് ഡോക്ടറാണെങ്കിലും ചില സമൂഹ്യവിഷയങ്ങളില്‍ തനിക്കുള്ള അറിവില്ലായ്മ നടി തിരിച്ചറിഞ്ഞത്. ഇതോടെ മറ്റൊരു പ്രതികരണവുമായി രംഗത്ത് വരാമെന്ന് സായ് പല്ലവി തീരുമാനിക്കുകയായിരുന്നു.
നേരത്തെ കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെ പശുകള്ളക്കടത്തുകാരെ ആക്രമിക്കുന്നതിന് തത്തുല്ല്യമായ സംഭവം എന്ന നിലയ്ക്ക് കണ്ട് സായ് പല്ലവി പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതികരണം കടുത്തതോടെയാണ് ഒരു വീഡിയോ പ്രതികരണവുമായി സായി പല്ലവി വീണ്ടും രംഗത്തെത്തിയത്.
“കശ്മീര്‍ ഫയല്‍സിന്റെ സംവിധായകനുമായി സംസാരിച്ചിരുന്നു. ആളുകളുടെ പീഢനങ്ങള്‍ ഇങ്ങിനെ തുറന്നുകാണിച്ചതില്‍ എനിക്കുള്ള അസംതൃപ്തി അറിയിച്ചിരുന്നു. ഈ സിനിമ കണ്ട് ദിവസങ്ങളോളം മാനസികാഘാതം പേറിയെന്ന കാര്യം ഞാന്‍ പറഞ്ഞു. വംശഹത്യപോലുള്ള ദുരന്തത്തെ ഞാന്‍ ഇനി ലഘൂകരിച്ച് കാണില്ല. നിരവധി തലമുറകളെ അതിന്റെ ദുരന്തം ബാധിക്കുകയും ചെയ്തു. “- നടി സായ് പല്ലവി പറയുന്നു.
“പശുക്കള്ളക്കടത്തിന്റെ പേരില്‍ ഒരാളെ അടിച്ചുകൊന്ന സംഭവവും എന്നെ ഇതുപോലെ ബാധിച്ചു. ഏത് തരത്തിലുമുള്ള അക്രമവും സ്വീകാര്യമല്ല. അത് വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ കൂടുതല്‍ ക്രൂരമാണ്.” – സായ് പല്ലവി പറഞ്ഞു. തന്റെ പുതിയ സിനിമയായ വിരാടപര്‍വ്വത്തിന്റെ പ്രൊമോഷന് വേളയിലാണ് സായി പല്ലവിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: